ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൯൫ ക്ഷിക്കേണ്ടത്.ആയത് ആചന്ദ്രതാരം നിലനില്ക്കുന്നതുമാ ണ്.ദശരഥന്റെ അകാലസന്തതികളായ രാമാദികൾ രാജ്യം ഭരിപ്പാൻ ത്രാണിയില്ലാതെ സ്വരാജ്യത്തെ ഉപേ ക്ഷിച്ചു കാട്ടിൽകടന്നു മൃഗപ്രായന്മാരായി കന്ദഫലങ്ങൾ ഭക്ഷിച്ചു,നിരക്ഷരകുക്ഷികളായ ശാഖാമൃഗങ്ങളോടുകൂടി സഖ്യം ചെയ്തു നടക്കുകയാണ് ചെയ്യുന്നത്. രാമന്നു രഥ, ഗജ,തുരംഗ,പദാതികളായ പടകളൊന്നുമില്ല.ക്ഷാത്രധ ർമ്മമായ ധനുരവ്വേദനൈപുണ്യമില്ല.അല്പായുസ്സുകളായ മ നുഷ്യരുമാണ്.എപ്പോഴും നിദ്രക്കധീനനായ എളയച്ഛന്നു ലോകവർത്തമാനമൊന്നുമില്ല.ത്രൈലോക്യപുരന്ദരനായ നിന്തിരുവടിയും,വില്ലാളിയായ അടിയനും ഇരിക്കുന്നേട ത്തോളം കാലം ഇത്തരം ജളപ്രഭുക്കളെ ബഹുമാനിക്കേ ണമെന്നില്ല.രാമാദികളെ ജയിച്ചുവരുവാൻ ഞാൻ മാ ത്രം മതി.അച്ഛന്റെ ഒരു കല്പന മാത്രം മതി. ഇന്ദ്രജിത്തിന്റെ വാക്കുകൾകേട്ട് രാവണൻ വളരെ സന്തോഷിക്കുകയും,രാമാദികളോടു യുദ്ധത്തിന്നു പോവാൻ മകന്ന് അനുമതി കൊടുക്കുകയും ചെയ്തു.രാവണിയാകട്ടെ അച്ഛന്റെ അനുമതി കിട്ടിയ ഉടനെ യുദ്ധസന്നാഹം കൂട്ടി ത്തുടങ്ങി.ഈ ഒരുക്കങ്ങൾകണ്ടപ്പോഴാണ് വിഭീഷണന്നു കാര്യമൊക്കെ മനസ്സിലായത്.ഉടനെ ഇന്ദ്രജിത്തിനെ വിളി ച്ച് ഇങ്ങിനെ പറഞ്ഞു. വിഭീഷണൻ____ഹേ!കുമാര!നീ സാഹസം ചെയ്യാനാണ ല്ലൊ ഒരുക്കങ്ങൾ കൂട്ടുന്നത്?രാമനെ ജയിച്ചുകളയാമെ ന്നുള്ള നിന്റെ ധൈര്യവും,മകൻ അതിന്നു ശക്തനാ ണെന്നുള്ള നിന്റെ പിതാവിന്റെ വിശ്വാസവും ആലോ ചിച്ചു നോക്കുമ്പോൾഅത്ഭുതകരമായിരിക്കുന്നു.സാരാ സാരങ്ങളെ വിഭജിച്ചറിവാൻ പ്രാപ്തനല്ലാത്ത ഒരുവൻ ചിത്രമെഴുതി നേത്രശൂന്യനായ ഒരുവനെ കാട്ടി ലക്ഷണം

ചോദിച്ചറിയുന്നതുപോലെയാണു നിങ്ങളുടെ മന്ത്രാലോച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/109&oldid=161583" എന്ന താളിൽനിന്ന് ശേഖരിച്ചത്