ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൭ യുദ്ധകാണ്ഡം പറയുന്നതെല്ലാം എനിക്കു കർണ്ണാമൃതമാണ്.അതുകൊ ണ്ടു നിണക്കു പറവാനുള്ളതു പറയുക.ഞാൻ സശ്രദ്ധം അതൊക്കെ കേൾക്കാം. വിഭീഷണൻ ____ജ്യേഷ്ഠാ!ലങ്കാനഗരം ഒരു വാനരന്റെ വാ ലിന്മേൽ കൊളുത്തിയ അഗ്നികൊണ്ടാണു കത്തിച്ചതെന്നു ശ ങ്കിക്കേണ്ട.നവരത്നങ്ങളെക്കൊണ്ടും മാറ്റുകൂടിയ സ്വർണ്ണംകൊണ്ടും നിർമ്മിച്ച രാജധാനികൾ കൂടി കത്തി ഭസ്മമായ ത് ആലോചിക്കുമ്പോൾ ,സാധാരണമായ ഒരു അഗ്നിയ ല്ല ലങ്കയെ കടന്നു പിടിച്ചതെന്നു കാണാം.ഇച്ഛാ, ജ്ഞാന,ക്രിയാശക്തി സ്വരൂപിണിയായി ലോകജനനി യായ ജാനകീദേവിയുടെ പാതിവ്രത്യാഗ്നിയാണ് ലങ്കയെ ദഹിച്ചുകളഞ്ഞത്.പോരെങ്കിൽനിന്തിരുവടി പല ശാ പങ്ങളും സമ്പാദിച്ചിട്ടുണ്ട്.ശാപങ്ങളിൽഎനിക്ക് ഓർമ്മയുള്ളവയെ ഞാൻ വിസ്തരിച്ചു ഓർമ്മപ്പെടുത്താം. ബ്ര ഹ്മ ശാ പം ഇങ്ങോട്ടനുരാഗമില്ലാതെ സ്ത്രീകളെ അങ്ങുന്നു ബലാൽ ക്കാരമായി വളരെ ഉപദ്രവിക്കുക കാരണം,സമ്മതംകൂടാ തെ വല്ല സ്ത്രീകളെയും തൊട്ടാൽശിരസ്സു പൊട്ടിത്തെറിക്ക ട്ടെ എന്നു ബ്രഹ്മാവ് നിന്തിരുവടിയെ ശപിച്ചിട്ടുണ്ട്. ന ള കൂ ബ ര ശാ പം വൈശ്രവണപുത്രനായ നളകൂബരന്റെ പ്രിയതമയാ യ രംഭയെ ഹിമവാന്റെ താഴ്വരയിൽവെച്ചു അങ്ങുന്നു പി ടിച്ച് അധരപാനം ചെയ്കയും,ജ്യേഷ്ഠപുത്രന്റെ ഭാര്യയും മക്കളും ഒപ്പമാണെന്ന ധാരണകൂടാതെ ഈ അകൃത്യം ചെയ്ക നിമിത്തം നളകൂബരൻ കോപിച്ച് "നിന്റെ ശിരസ്സു പ ത്തും ഏഴേഴു ഭാഗമായി പിളര്ന്നു നീ മരിക്കും"എന്നു ശപി ക്കയും ചെയ്തിട്ടുണ്ട്. വേ ദ വ തീ ശാ പം

അങ്ങുന്നു ദിഗ്ജയം ചെയ്തു മടങ്ങുമ്പോൾമയൂരപർവ്വത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/111&oldid=161585" എന്ന താളിൽനിന്ന് ശേഖരിച്ചത്