ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧റ൨ കമ്പരുടെ രാമായണകഥ അവരുടെ മുമ്പിൽവെച്ചു ബ്രാഹ്മണയുവതികളെ ബലാൽ സംഗം ചെയ്കയും ചെയ്ത കഥ ഓർക്കുന്നുണ്ടോ?ആ ബ്രാഹ്മ ണമാതാക്കൾനിലത്തു വീണുരുണ്ട് പ്രാണനെ ത്യജിക്കു മ്പോൾ"എടാ!ദുഷ്ടാ!നീ ചെയ്തതിന്നു,നിന്റെ കുടുംബങ്ങ ളെ നീ കണ്ടുകൊണ്ടിരിക്കെ അന്യന്മാർമാനഭംഗം ചെയ്യാ നും ,അതു കാരണമുണ്ടാകുന്ന യുദ്ധത്തിൽനീ നശിക്കാനും ഇടവരട്ടെ"എന്നു ശപിച്ചിട്ടുണ്ട്. വഹ്നിശാപം

  അങ്ങുന്ന് അഗ്നിദേവനെ ജയിച്ച്, അവസാനം പത്നി

യായ സ്വാഹയെ പിടിച്ചു മാനഭംഗം ചെയ്വാൻ ശ്രമിച്ച തും, ആയത് അഗ്നിദേവൻ കണ്ട് "ഹെ! മഹാപാപി! നീ

ഈ ചെയ്ത അർഹതയില്ലാത്ത പ്രവൃത്തിക്കു ശിക്ഷയായി ഒരു 

കാലം നീ കണ്ടുകൊണ്ടിരിക്കെ നിന്റെ ലങ്കാനഗരിക്കു അ ഗ്നിബാധയുണ്ടായി നിന്റെ കുടുംബങ്ങൾനശിക്കുന്നതിനെ

കണ്ടു നീ ദു:ഖിപ്പാൻ ഇടവരട്ടെ"എന്നു ശപിച്ചിട്ടുണ്ട്'. ആ

ശാപം ഇപ്പോൾഅനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.

      ഋതുവർമ്മശാപം.
          അങ്ങുന്ന് സത്യലോകത്തിൽനിന്നു ലങ്കക്കു മടങ്ങിവരു

ന്ന സമയം,വാനപ്രസ്ഥാശ്രമമെടുത്ത് മരുതവനത്തിൽതാ മസിക്കുന്ന വൈശ്യൻ ഋതുവർമന്റെ ഭാര്യയായ മദനകുഞ്ജ രിയുടെ രൂപലാവണ്യം കണ്ട് ഭ്രമിച്ച് അവളെ പിടികൂടി മാ നഭംഗം വരുത്തിയും, അതു കണ്ടു ഭയപ്പെട്ടു നിലവിളിക്കു ന്ന ഋതുവർമ്മനെ മുഷ്ടിചുരുട്ടി മാറത്തടിച്ചു കൊന്നതും,സം ഗം നിമിത്തം മദനകുഞ്ജരി മരിച്ചതും ഋതുവർമ്മൻ മരിക്കു മ്പോൾ"നീ ഒരു മനുഷ്യന്റെ കയ്യാൽ മരിക്കട്ടെ"എന്നു ശപിച്ചതും ഓർക്കുന്നുണ്ടൊ?

        നാരദശാപം.'കട്ടികൂട്ടിയ എഴുത്ത്'

സരവ്വസംഗപരിത്യാഗിയായ നാരദമഹർഷിയെ ഒരു ദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/116&oldid=161590" എന്ന താളിൽനിന്ന് ശേഖരിച്ചത്