ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലോകമര്യാദ ആലോചിച്ചാൽ സത്രീപുരുഷന്മാർ തമ്മിലുള്ള സംയോഗത്തിന്റെ ഫലമായുണ്ടാകുന്ന പുരുഷന്റെ ശുക്ല വും, സ്ത്രീയുടെ ശോണിതവുംകൂടി അന്യോനം കലർന്നു മേഢ്റാഗ്രമായി കുതിച്ചു പതിനാറിതകളോടു കുടി താമരക്ക ർണ്ണിക പോലുള്ള ഗർഭഗോളകയിൽ കടന്നു ഗർഭോൽപ്പാദന മാണല്ലോ പതിവ്. ഈ ശുക്ലശോണിതങ്ങൾ, ജലവും തൈലവും തമ്മിൽ കലർന്നപോലെ അഞ്ചുദിവസം ഗർഭ പാത്രത്തിൽ കിടന്നാൽ പത്തു ദിവസത്തിനുള്ളിൽ മാം സപിണ്ഡമായിരിക്കും ഈ പിണ്ഡത്തിന്മേൽ മുപ്പ താം ദിവസംഅവയവം അങ്കൂരിക്കുന്നു.മൂന്നു മാസം കഴി യുമ്പോൾനാഭിയും രോമവും,നാലാംമാസത്തിൽ സപ്ത ധാതുക്കളും, അഞ്ചാം മാസത്തിൽ പ്രാണനും ഉണ്ടാകുന്നു. അന്നു മുതൽ മാതാവു ഭുജിക്കുന്ന അന്നപാനാദികളുടെ സാരാംശം നാഭിക്കൊടിയിലൂടെ ശിശുവിന്റെ ഉദരത്തിൽ ചേർന്നു ശരീരം വളരും. ആറാം മാസത്തിൽ ജരായു എ ന്ന ശീല മറുപിള്ളയേയും ശിശുവിനേയും മൂടിയിരിക്കും ഗ ർഭിണികൾ സമയത്തിനു ഭക്ഷണം കഴിക്കാതെയിരുന്നാൽ ആമാശയത്തിനും പക്വാശയത്തിനും മദ്ധ്യേയുള്ള ജഠരാ ഗ്നി കത്തിജ്വലിക്കും. മാതാവു പിത്തപദാർത്ഥങ്ങളെ ഭക്ഷി ക്കുന്നതിനാലുണ്ടാകുന്ന കൃമികൾ ജഠരാഗ്നിയുടെ ചൂടേറ്റു കടി തുടങ്ങുമ്പോൾ ശിശുവിന് അസഹ്യത തോന്നുന്നു. അപ്പോൾ കരചരണങ്ങൾ ഇളക്കി ശിശുചെയ്യുന്ന പ്രയോ ഗങ്ങൾ ഗർഭിണിക്ക് ആലസ്യവും ഛ൪ദ്ദിയും ഉണ്ടാക്കും ഏ ഴാംമാസത്തിൽ പൂ൪വ്വജന്മാ൪ജ്ജിതങ്ങളെപ്പറ്റി ശിശുവിന്ന് ഓ൪മ്മയുണ്ടാകുന്നു. എട്ടാംമാസത്തിൽ മാതാവിന്റെ ഗഭ പാത്രമായ കംഭൂനരകത്തിൽ മലമൂത്രങ്ങളാലും കൃമികളു ടെ ഉപദ്രവത്താലും, അതികഠിനമായ സങ്കടത്തെ അനു ഭവിക്കും. ഒമ്പ താം മാസത്തിൽ പ്രാഗ്ജന്മത്തിൽ ചെയ്ത

സംകൃതദുഷ് കൃതങ്ങളെ ആലോചിച്ചു,ദുഃഖിച്ചു അഞ്ജലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/233&oldid=161609" എന്ന താളിൽനിന്ന് ശേഖരിച്ചത്