ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ഹസ്തത്തോടെ, മേലിൽ കംഭീനരകത്തെ അനുഭവിപ്പാൻ സംഗതി വരാതിരിപ്പാൻ, രാമായണ,ഭാരത,ഭാഗവതാ ദി സൽക്കഥാശ്രവണത്താലും,രാമകൃഷ്ണേത്യാദി തിരുനാമ ജപത്താലും,ഏകാദശ്യാദിമഹാവ്രതങ്ങളാലും,തീ൪തഥസ്നാ നം,ക്ഷേത്രോപവാസം,,മൂ൪ത്തിദ൪ശനം മുതലായതുകളാ ലും,കൈവല്യപദം അനുഭവിപ്പാനായ കൊണ്ടു യത്നം ചെയ്തുകൊള്ളാമെന്ന് ഈശ്വരപ്രാ൪ത്ഥന ചെയ്ത് ഈകും ഭീനരകത്തിൽനിന്നു മോചനത്തിനായി ആഗ്രഹിക്കുന്നു ഇങ്ങിനെ "കേസരി"എന്ന വാക്യസംഖ്യ ഇരുന്നൂറ്റി ഏഴു പത്തൊന്നു ദിവസം കഴിഞ്ഞാൽ പത്താംമാസം പ്രഥമ ദിനത്തിൽ പ്രസ്ത്രതിവായു ശിരസ്സിലടിക്കുന്നു. അപ്പോൾ പ൪വ്വതോപരിഭാഗത്തുനിന്നു കല്ലുരുളുമ്പോലെ,മറുപിള്ളയാ യ വള്ളിവിട്ട് അധോമുഖമായി തല കീഴും കാലുമേലുമായി മറിഞ്ഞു ഗ൪ഭിണിക്കുപ്രസ്തിവൈരാഗ്യമുണ്ടാക്കി മെല്ലെമെ ല്ലെ,മാതാവിന്റെ കടിരന്ധ്രത്തൂടെ ശിരസ്സു പുറത്തു കാ ട്ടുന്നു. ആ സമയം മായയെ അവലംബിച്ച ജഡവായു ശി രസ്സിൽ അടിക്കയും,വായുക്കളുടെ സംഘട്ടനപ്രതിഘട്ടന ങ്ങളാൽ കഠിനസങ്കടങ്ങളെ അനുഭവിച്ചു ശിശു ജാതമാക യും ചെന്നു ഇതാണുലോകത്തിലെ ജനനസമ്പ്രദായം. എന്നാൽ ഹെ!ഹനുമാ൯!ഇങ്ങിനെയല്ല. ഹനുമദുല്പത്തി നിനക്കാണെങ്കിൽ മഹേശ്വര൯,മാരുത൯,കേസരി എന്നിങ്ങിനെ മൂന്നു പിതാക്കന്മാരും,ശാംഭവി,സദാഗതി അഞ്ജന എന്നു മൂന്നു മാതാക്കന്മാരുമുണ്ട്. നിന്റെ ആശ്ച ര്യകരമായ ചരിത്രം ചുരുക്കിപ്പറഞ്ഞു ഞാ൯ ഓ൪മ്മപ്പെടു ത്താം. പണ്ട് സുരാചാര്യനായ ബൃഹസ്പതിയുടെ ആശ്രമ ത്തിൽ ദാസിയായിരുന്ന പുഞ്ജികസ്ഥലയെന്ന വിദ്യാധര സ്ത്രീ പുഷ്പമറക്കുവാ൯ ഉദ്യാനത്തിൽ പോയപ്പോൾ, അവി

ടെ, വിദ്യാദരസ്ത്രീകൾ,വിദ്യാദരന്മാരുമായി ക്രീഡിക്കുന്നതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/234&oldid=161610" എന്ന താളിൽനിന്ന് ശേഖരിച്ചത്