ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമയണകഥ

ജാംബവദുല്പത്തി. ജാംബവാൻ- ഹേ! മാരുതേ! നാം ഇങ്ങിനെ സംസാരിച്ചി രുന്നാൽ കാര്യത്തിന്നു ഭംഗം വരും. നാളെ ഏഴര നാ നാഴിക പുലർന്നാൽ രാവണി യുദ്ധക്കളത്തിൽ വന്നു ഇ പ്പോൾ മരിച്ചു കിടക്കുന്നവരുടെ ശിരസ്സുകൾ ഖൾഗംകൊ ണ്ടു വെട്ടിയെടുത്ത് സമുദ്രത്തിൽ എറിഞ്ഞുകളയും. അ തിന്നു ശേഷം ഹനുമാനും ജാംബവാനും എത്ര പ്രയത്നി ച്ചിട്ടും യാതൊരു ഫലവുമില്ല. എങ്കിലും അല്പം സമയം നിന്റെ സന്ദേഹനിവൃത്തിക്കായി ഞാൻ ഉപയോഗിച്ച് സംക്ഷിപ്തമായി ചിലതു പറയാം. പണ്ട് ബ്രഹ്മാവിന്റെ രാത്രിയായ നിഷ്പ്രപഞ്ചമെന്ന നൈമിത്തികപ്രളയകാലം, രണ്ടു യാമം കഴിഞ്ഞു മൂന്നാം യാമത്തിന്റെ മദ്ധ്യത്തിൽ, മധുകൈടഭന്മാരുടെ പോർക്കുവിളി കേട്ട് പരിഭ്രമിച്ച ബ്ര ഹ്മാവിന്റെ വിശർപ്പുജലം, തന്റെ ഊരുപ്രദേശത്തിൽ വീ ഴുകയും, അതിൽനിന്നു ഞാൻ ജനിക്കുകയും ചെയ്തു. ജം ബുദ്വീപിൽ ആദ്യം വന്നവനായതുകൊണ്ടു ജാംബവാനെ ന്നും, അംബുവിൽ ജനിച്ചു വളർനവനായതുകൊണ്ടു അം ബുജാതനെന്നും എനിക്കു രണ്ടു പേരുണ്ടായി. പ്രപഞ്ച സൃഷ്ടിക്കു എത്രയോ മുമ്പു ബ്രഹ്മാത്മജനായി ജനിച്ച എ ന്റെ വയസ്സ്, മനുഷ്യവത്സരം, ദേവവത്സരം, സപ്തർഷി വത്സരം, ബൃഹസ്പതിവത്സരം, ധ്രുവവത്സരം എന്നി വ ത്സരക്കണക്കുകൊണ്ടു നിജപ്പെടുത്തുവാൻ പ്രയാസമാ ണ്. കൃതം, ത്രേത, ദ്വാപരം, കലി എന്ന ചതുർയ്യുഗ ങ്ങൾ ഞാൻ ജനിച്ചതിന്നു ശേഷം നാനൂറ്റി അമ്പത്തി നാലു കഴിഞ്ഞു. കഴിഞ്ഞ ആറു മനുക്കളേയും ഞാൻ അ റിയും. ഇപ്പോഴത്തെ ഏഴാം മനുവിന്റെ കാലം ഇരുപ ത്തെട്ടാം ചതുർയ്യുഗത്തിൽ ത്രേതായുഗകാലമാണല്ലൊ ഇ ത്. ഈ കാലത്തിന്നുള്ളിൽ നടന്ന പ്രധാന സംഭവ

ങ്ങൾ എനിക്ക് കണ്ടനുഭവമുണ്ട്. ഞാൻ ജനിച്ചതിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/240&oldid=161616" എന്ന താളിൽനിന്ന് ശേഖരിച്ചത്