ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ശ്രീനാരായണൻ ഹിണ്യാക്ഷനെ വധിച്ചതും ഭൂമിയെ മുൻസ്ഥിതിയിൽ ആക്കിയതും എനിക്കു അനുഭവമുളള സം ഗതികളിൽ ഒന്നാണ്. ഹിരണ്യകശിപുവിന്നു പ്രഹ്ളാ ദനെന്ന മകൻ പിറന്നതും, വിഷ്ണുഭക്തനായ പ്രഹ്ളാദ നെ ഹിരണ്യൻ ദ്രോഹിച്ചു കൊല്ലുവാനൊരുങ്ങിയതും, ഭ ക്തവത്സലനായ ഭഗവാൻ ശ്രീനാരായണൻ നരസിംഹാ വതാരമെടുത്ത് ഹിരണ്യനെ മാറപിളൻ വധിച്ചു പ്ര ഹ്ളാദനെ രക്ഷിച്ചതും എനിക്കു വിവരമുള്ളതാണ്. ചക്രാ യുധത്തിന്നു വേണ്ടി പരമേശ്വരസ്വാമിയെ പ്രതിദിനം സ ഹസ്രം ചെന്താമരപുഷ്പങ്ങൾ കൊണ്ടു അച്ചനചെയ്തുവര വെ, ഒരു ദിവസം ഒരു പുഷ്പം കുറവായി കാണുകയാൽ അതിന്നു പകരം തന്റെ നേത്രത്തെ എടുത്തു ശിവന്റെ പാദത്തിൽ അച്ചിച്ചതും , ശിവൻ സന്തോഷിച്ചു ശത്രുനി ഗ്രഹാത്ഥം സുദശനചക്രത്തെ നാരായണസ്വാമിക്കു ദാ നം ചെയ്തതും ഞാനറിയും. പരമേശ്വരസ്വാമിയുടെ ശിര സ്സു കാണ്മാൻ ഹംസമായി ബ്രപ്മാവു മേലേപാട്ടു പറന്നുപോ യതും, പാദം കാണ്മാൻ നാരായണൻ വരാഹമായി കീ ഴ്ചട്ടു പോയതും, ഒടുവിൽ ശിവന്റെ ശിരസ്സിൽനിന്നു വന്ന കേതകപുഷ്പത്തെ സാക്ഷിയാക്കി ശിവന്റെ ശിരസ്സു കണ്ടു വെന്നു ബ്രപ്മാവു ഒരു അസത്യം പറഞ്ഞതും പാദം കാ ണാതെ മടങ്ങി വന്ന നാരായണൻ ഇതു കേട്ട് സത്യാവ സ്ഥ അറിവാൻ ശിവനോടുതന്നെ അപേക്ഷിച്ചതും, അസ ത്യം പറഞ്ഞ ബ്രപ്മാവിന്നു ഭൂലോകത്തിൽ ക്ഷേ ത്രവും പൂജയും ഇല്ലാതെയാവട്ടെ എന്നും, കള്ള സ്സാക്ഷി പറഞ്ഞ കേതപുഷ്പം പൂജക്കു സ്വീകാര്യ മല്ലാതെയാവട്ടെ എന്നും ശപിച്ചതും ഞാനറിയും. ദാരു കാസുരന്റെ ജനനവും, അവന്റെ വരവൈഭവങ്ങളും, അവനെ കൊല്ലുവാനായി, ശിവന്റെ മൂന്നാം തൃക്ക

ണ്ണിൽനിന്നുത്ഭവിച്ച ഭദ്രകാളി, വേതാളവാഹനമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/244&oldid=161620" എന്ന താളിൽനിന്ന് ശേഖരിച്ചത്