ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

പോയിഅവനെ കൊന്നതും ഞനറിയും . പതിനാറു ക ലകളോടുകൂടിയിരുന്ന ചന്ദ്രന്നു പൂവ്വാപരങ്ങളെന്ന രണ്ടു പ ക്ഷ ഭേദങ്ങളുണ്ടായി അപരപക്ഷത്തിൽ കലാക്ഷയം വരു വാനുള്ളകാരണവും ഞാനറിയും. ലവണാദികളായ സമു ദ്രങ്ങളുണ്ടായ കാരണവും , ശ്രീരാമസ്വാമിയുടെ പൂർവ്വിക നായ ഭഗീരഥചക്രവർത്തി ആകാശഗംഗയെ പാതാള കൊണ്ടു വന്നു പിതൃപ്രസാദം വരുത്തിയതും‍ഞാ നറിയും. ദേവനാഥനായ ഇന്ദ്രനെ രണ്ടു കണ്ണുു മാത്രമുള്ള കാലത്തും, പിന്നെ സഹസ്രം കണ്ണുകൾ ഉണ്ടായതിന്നു ശേഷവും ഞാൻ കണ്ടിട്ടുണ്ട് . പർവ്വതങ്ങൾ പക്ഷങ്ങളോടു കൂടി പറക്കുന്നകാലവും ഞാനറിയും. ഇന്ദ്രൻ വജ്രായുധ ത്താൽ പഷങ്ങളെ വെട്ടി പർവ്വതങ്ങളെ അവിടവിടെ പ തിപ്പിക്കുല്ലതും ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങിനെ സൃഷ്ടികാ ലംമുത ഇന്നേവരെ നടന്ന അത്യത്ഭുതങ്ങളായ സംഭ വങ്ങളിൽ പലതും എനിക്കു സ്വാനുഭവമുള്ളതാണ്. ഇ ങ്ങനെയുള്ള ഒരു വലിയ സംഭവകാലത്താണ് എനിക്ക് ഒരു അമിളി പിണഞ്ഞത്. വാമനാവതാരകാലത്ത് "മ ഹാബലിയുടെ അഹഹങ്കാരത്തെ ഭഗവാൻ അടക്കി അവ നെ പാതാളത്തിലേക്കയച്ചിരിക്കുന്നു . മേലിൽ ലോകമെ ല്ലാം സുഭിക്ഷമായി എല്ലാ ജനങ്ങളും അവരവരുടെ ധർമ്മ ങ്ങളെ ദീക്ഷിച്ചിരുന്നുകൊള്ളുലാൻ ,, എന്ന പരസ്യം പെരു മ്പറ ചുമലിലുട്ടു കൊട്ടി ഘോഷിച്ചുംകോണ്ടു ദശമാത്രക്കു ള്ളിൽ ബ്രഹ്മാണ്ഡത്തെ ഇരുപത്തൊന്നു വലംലവച്ചവനാ ണ് ഞാൻ. അന്ന് എന്റെ പാദാംഗുഷും മഹാമേരു വിൽ തട്ടുകയും ത്രിമൂർത്തികളും കൂടി മാനിക്കുന്ന മേരുപവ്വ തം , ഈ സംഭവമുണ്ടായത് എന്റെ യൗവനാധിക്യം കൊണ്ടുള്ള ചോരത്തിളപ്പിനാലാണെന്നു സങ്കല്പിച്ച് എ ന്റെ മനസ്സു ചെല്ലുന്ന ദിക്കിൽ ദേഹം പോകാതെ എ

നിക്കു വാദ്ധക്യം ഭവിച്ചുപോകട്ടെ എന്നു ശപിച്ചുകള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/245&oldid=161621" എന്ന താളിൽനിന്ന് ശേഖരിച്ചത്