ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

തരും. ഞാനാണു ഔഷധം അവിടെ ഉള്ള വിവരം പറ ഞ്ഞതെന്നു പറക. വിശേഷിച്ചു വാമനാവകാലത്ത് ഭ ഗവാൻ വിശ്വരൂപമെടുത്തതുപോലെ നീയും നിന്റെ ദേ ഹത്തെ ആവശ്യത്തിന്നൊത്തവിധം വലുതാക്കണം. ഭൂമി യിൽനിന്നു ഒരുന്നൂറു യോജനഉയ൪ന്നാൽ ചന്ദ്രമണ്ഡലം,അ വിടെ രണ്ടുനൂറായിരം യോജന ഉയ൪ന്നാൽ മാ൪ത്താണ്ഡമ ണ്ഡലം, അവിടെ നിന്നു ഒരുനൂറായിരം യോജന ഉയ൪ന്നാൽ നക്ഷത്രമണ്ഡലം, അവിടെ നിന്നു ആയിരംയോജന ഉയ ൪ന്നാൽ ഗ്രഹമണ്ഡലം,അവിടെ നിന്നു ആയിരം യോജന ഉ യ൪ന്നാൽസപ്ത൪ഷി മണ്ഡലം, അവിടെനിന്നു ആയിരം യോ ജന ഉയ൪ന്നാൽ ധ്രുവമണ്ഡലം, ഇങ്ങിനെ ആറു മണ്ഡല ത്തിൽ കൂടിയും വേണ്ടിവന്നാൽ നിന്റെ സിദ്ധിക്കു യോജ ച്ചവിധംദേഹം വള൪ത്തി ചാടി അതിവേഗത്തിൽ ഔഷ ധം കൊണ്ടുവരിക

    ഇപ്രകാരം ജാംബവാ൯ പറഞ്ഞ വിവരങ്ങൾ ശ്രദ്ധ

യോടെഹനുമാ൯ കേട്ട്, ജാംബവാനെ വണങ്ങി ഔഷധ ത്തിനും പോയി. അനന്തരം ജാംബവാൻ ശ്രീരാമസ്വാമി യുടെ സവിധത്തിലേക്കു പോയി ഭഗവാനെ ഉണ൪ത്തി ആപ ന്നിവാരണത്തിനായി മൃതസഞ്ജീവനിയെന്ന ഔഷധം കൊ ണ്ടുവരുവാ൯ ഹനുമാ൯ പോയ വിവരം അറിയിച്ചു സമാ ധാനിപ്പിച്ചു. അതിലിടക്ക് ഹനുമാ൯ ഋഷഭാദ്രിയിൽ എ ത്തിയെങ്കിലും ഔഷധത്തിന്റ പേ൪ മറന്നു പോകയാൽ വിഷ്ണുഗണങ്ങളുടെ അനുമതിയോടു കൂടി ഔഷധം നില്ക്കുന്ന അദ്രിഭാഗം പറിച്ചെടുത്ത് ലങ്കയിൽ കൊണ്ടുവന്നു ബ്രഹ്മാ സ്ത്രപീഡയോടു കിടക്കുന്നവരെയെക്കെ ജീവിപ്പിച്ച് , ആ അദ്രിയെ സ്വസ്ഥാനത്തിൽ തന്നെ കൊണ്ടുവെച്ചു മടങ്ങി സ്വാമിപാർശ്വത്തിൽ വിനീതനായി വന്നു നിന്നു. ശ്രിരാമൻ- ഹേ!മാരുതേ! നീ ഇപ്പോൾ നിർവ്വഹിച്ച കാ

ർയ്യത്തിൽ ഗൗരവം ജാംബവാൻ മുഖേന ഞാൻ മന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/253&oldid=161629" എന്ന താളിൽനിന്ന് ശേഖരിച്ചത്