ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

നം ചെയ്തുകൊണ്ട് ലക്ഷ്മണൻ സ്വസ്ഥനായിരിക്കുകയാണു ചെയ്തത്. രാവണി അയച്ച നാരായണാസ്ത്രം ലക്ഷ്മണനെ മൂന്നു പ്രാവശ്യം വലംവെച്ച് ഒടുവിൽ ലക്ഷ്മണൻറെ ആവ നാഴിയിൽ ചെന്നടങ്ങുകയും ചെയ്തു. ഈ സംഭവം കണ്ട് രാവണി ഗരുഡനെക്കണ്ട സർപ്പംപോലെ നടുങ്ങി ലക്ഷ്മണൻ മനുഷ്യനല്ലെന്നു തീർച്ചപ്പെടുത്തി, പടനിലത്തിൽ നിന്നോടി പ്പോയി രാവണന്റെ പാദത്തിൽ സാഷ്ടാംഗം നമസ്ക്കരിച്ച് ഇങ്ങിനെ പറഞ്ഞു. ഇന്ദ്രജിത്ത് വധം. രാവണി- പിതാവേ! എനിക്കു ചിലത് പറവാനുള്ളത് നി ന്തിരുവടി ശ്രദ്ധിച്ചു കേട്ടാൽ കൊള്ളാമെന്നുണ്ട്. നാരാ യണാസ്ത്രം ശ്രീനാരായണനെ മാത്രം വണങ്ങുമെന്നാണ ല്ലൊ നിന്തിരുവടി പറഞ്ഞിട്ടുള്ളത്. എന്നാൽ ഞാൻ ഇന്ന് ലക്ഷ്മണൻറെ നേരെ ആ അസ്ത്രം അയയ്ക്കുകയും, ആ യത് ലക്ഷ്മണനെ പ്രദക്ഷിണം ചെയ്ത് അവന്റെ ആവ നാഴിയിയിൽ ചെന്നടങ്ങുകയുമാണു ചെയ്തത്. ലക്ഷ്മണൻ ശ്രീഹരിയാണ്. അതുകൊണ്ടാണു അവനെ ജയിപ്പാൻ എന്നാൽ കഴിയാഞ്ഞത്. അടിയൻ ജനിച്ചതു മുതൽ വിദ്യാഭ്യാസമായും, തപസ്സായും, യുദ്ധമായും ഇതേവരെ കഴിച്ചുകൂട്ടി. ദണ്ഡം അനുഭവിക്കയല്ലാതെ നിന്തിരു വടിയെപ്പോലെ യാതൊരു ഇഹലോകസുഖവും തൃപ്തികര മാകുംവണ്ണം ഇതേവരെ അനുഭവിച്ചിട്ടില്ല. ആയതുകൊ ണ്ടു അതിന്നായി അടിയന്നു അവസരമുണ്ടാക്കിത്തന്നാൽ കൊള്ളാമെന്നു അപേക്ഷിക്കുന്നു. രാവണൻ- കുമാര! നീ എന്താണ് ഇങ്ങിനെ പറയുന്നത്. ശത്രുസംഹാരം കഴിഞ്ഞാൻ സീതയെ കല്ല്യാണം കഴിച്ച് ഞാൻ ലങ്കാരാച്യം വിട്ട് വേറെ പോയി താമസിക്കുവാനും നിന്നെ പട്ടാഭിഷേകം കഴിച്ച് ലങ്കേശ്വരനാക്കുവാനു

മാണു ഞാൻ തീർച്ചപ്പെടുത്തീട്ടുള്ളത്. രാക്ഷസരാജാവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/255&oldid=161631" എന്ന താളിൽനിന്ന് ശേഖരിച്ചത്