ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ന്ന കാളകുടവിഷത്തിൽ നിന്നു ജനിച്ച വിഷബീജന്മാരും ആണ്. ഇവർ ലവണ സാഗരത്തിന്റെ മറുകരയിലുള്ള ഗന്ധമാദന പർവ്വതത്തിലാണു അധിവസിക്കുന്നത്. പ ണ്ട് മൃഗണ്ഡുവെന്ന താപസന്നു, പരമേശ്വരപ്രസാദത്താ ലുണ്ടായ, ശിവഭക്തനായ മാർക്കണ്ഡേയനെന്ന സന്തതിയു ടെ ദേഹദേഹികളെ വേർവ്വെടുത്തുവാൻ അന്തകർ വന്നു. അപ്പോൾ ശരണാഗതനായി ശിവലിംഗത്തെ കെട്ടപ്പിടി ച്ചു രക്ഷക്കായി പ്രാർത്ഥിക്കുന്ന ഭക്തനായ മാർക്കണ്ഡേയനെ രക്ഷിപ്പാൻ വേണ്ടി പരമശിവൻ പ്രത്യക്ഷമായി അന്തക ന്റെ മാറിൽ ചവിട്ടുകയും, അന്തകൻ ചോരഛർദ്ദിക്കുകയും ചെയ്തു. അന്നു കാലൻ ഛർദ്ദിച്ച രക്തത്തിൽനിന്നു ജനിച്ച വരാണു ഈ ആറാമണിയിൽ നില്ക്കുന്നത്. ഇവർക്കു ശൂല മാണു വരായുധം. പണ്ട് ക്ഷീരാബ്ധിമഥിച്ചപ്പോൾ അതി ൻനിന്നു ജനിച്ച അമൃതബീജന്മാരാണു ഏഴാമണിയിൽ നില്ക്കുന്നത്. പണ്ട് ദാരികാസുരനെ വധിപ്പാൻ പരമശി വന്റെ മൂന്നാംതൃക്കണ്ണിൽ നിന്നു ഭദ്രകാളി ജനിച്ചപ്പോൾ കൂടെ ജനിച്ച രാക്ഷസന്മാരാണു എട്ടാമണിയിൽ നില്ക്കുന്ന ത്. വലിയ ശക്തന്മാരും കാലോഗ്നിരുദ്രനെപ്പോലെ മുഖ ത്തിൽ നിന്ന് എപ്പോഴും അഗ്നിയെ ജ്വലിപ്പിച്ചുകൊണ്ടി രിക്കുന്നവരും ആയ ഇവർ അഗ്നിബീജന്മാരും, വാളായുധ മായി സ്വീകരിച്ചവരുമാണ്. അറുപത്തിനാല് കലാവി ദ്യകളും അഭ്യസിച്ചു, വലിയ വഞ്ചനാർത്ഥികളായി ഇലപ ദ്വീപിൽ പാർക്കുന്നവരാണു ഒമ്പതാമണിയിൽ നില്ക്കുന്നത്. പത്താമണിയിൽ‌ നില്ക്കുന്നവർ പുഷ്കരദ്വീപിൽ പാർക്കുന്ന വരാണു. ഇവർക്കു ബ്രഹ്മാണ്ഡകടാഹത്തെ ഭേദിക്കത്തക്ക കായബലമുണ്ട്. സപ്തസാഗരങ്ങൾക്കും അധിപന്മാരായ ഇവർക്കു ഖൾഗം, മൂസലം, ഈട്ടി, നാൽമുന, വേൽ, ച ക്രം, വില്ല് എന്നീ ആയുധങ്ങളൊക്കെ പ്രയോഗിപ്പാന

റിയാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/262&oldid=161638" എന്ന താളിൽനിന്ന് ശേഖരിച്ചത്