ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

മൂലബലങ്ങളുടെ യോഗ്യതകളെപ്പറ്റി, ദൂതന്മാർ ഇത്ര ത്തോളം വിസ്തരിച്ചു പറഞ്ഞു കേട്ട് രാവണൻ സന്തോഷി ക്കുകയും ഈ വമ്പിച്ച പടകളുടെ നാഥനായ രാജമന്ത്രിയെ അരികിൽ വിളിച്ച് നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു മന സ്സിലാക്കി രാമാദികളോടു യുദ്ധം ചെയ്ത് ജയിച്ചു വരുവാൻ അനുജ്ഞ കൊടുക്കുകയും ചെയ്തു. മൂലബലങ്ങളുമായുള്ള യുദ്ധം. രാവണന്റെ അനുവാദം വാങ്ങി മൂലബലങ്ങൾ രാമാ ദികളോടു യുദ്ധത്തിന്നു പുറപ്പെട്ടപ്പോൾ, മാല്യവാൻവന്ന് സൈന്യനായകനായ രാജമന്ത്രിയോടു രാമാദികളുടെ യോ ഗ്യതയെ പറഞ്ഞു മനസ്സിലാക്കിയെങ്കിലും മനുഷ്യപ്പുഴുക്കളോ ടു യുദ്ധം ചെയ്യാൻ പോകുമ്പോൾ ഭീഷണിപ്പെടുത്തിയതു കൊണ്ടു ഫലമില്ലെന്നു പറഞ്ഞു രാക്ഷസപ്പടകളെ യുദ്ധക്കള ത്തിൽ കൊണ്ടുവന്നു യുദ്ധത്തിന്നായി അണി നിരത്തി. രാ ക്ഷസന്മാരുടെ ചരിത്രം മുഴുവൻ നിശ്ചയമുള്ള ജാംബവാൻ, ഈ മൂലബലം യുദ്ധത്തിന്നു വന്നു കണ്ടപ്പോൾ ഭയമായി, നി രാശനായിത്തീർന്നു. എങ്കിലും ഭഗവാന്റെ പ്രാഭവത്തിലുള്ള വിശ്വാസംകൊണ്ടു ക്ഷമിച്ചിരുന്നു. ലക്ഷമണനെ വാനരസൈ ന്യത്തിന്നു ദോഷം വരാതെ കാത്തുരക്ഷിപ്പാനാക്കി ഭഗവാൻ ശ്രീരാമസ്വാമി തനിച്ചു ഈ വമ്പിച്ച മൂലബലങ്ങളോടു യുദ്ധം ചെയ്യാൻ പോയി. ഊ യുദ്ധം കാണ്മാൻ മാല്യവാനും രാ വണനും മഹോദരനും ഒളിച്ചു നിന്നിട്ടുണ്ടായിരുന്നു. ഇന്ദ്രാദി ദേവകൾ ആകാശത്തിലും വന്നു നിറഞ്ഞിരുന്നു. രാക്ഷസ ന്മാർ ഓരോരുത്തരായി രാമസായകമേറ്റു മരിച്ചു വീണുതുട ങ്ങി. രാമൻ ഒരുവൻ മാത്രമായതുകൊണ്ട് എല്ലാവരും കൂ ടി രാമന്റെ ദേഹങ്ങളിൽ ചെന്നു വീണാൽതന്നെ രാമൻ മരി ക്കുമെന്നുള്ള മാല്യവാന്റെ അഭിപ്രായപ്രകാരം രാക്ഷസന്മാർ അതിന്നായി ഒരുമ്പെട്ടു. ഇതു കണ്ടു ഭഗവാൻ ഒരു മോഹ

നാസ്ത്രം വിട്ടു രാക്ഷസസൈന്യങ്ങളെ മുഴുവൻ മോഹിപ്പിച്ചുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/263&oldid=161639" എന്ന താളിൽനിന്ന് ശേഖരിച്ചത്