ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാവണയുദ്ധം

     പ്രധാനമന്ത്രി    മഹോദരൻ  മരിച്ചു   വിവരം   രാവണൻ

അറിഞ്ഞു. ബന്ധുമിത്രപുത്രാമാത്യന്മാരും ഒട്ടൊഴിയാതെയുള്ള പടകളും ഒക്കെ നശിച്ചു താൻ മാത്രം ബാക്കിയായി. ഇനി സീതയെ രാമന്നു കൊണ്ടുകൊടുത്തു അഭയം വാങ്ങീട്ടു തന്നെ എന്താണ് പ്രയോജനം? മരണംവരെ രാവണൻ ആഭിജാ ത്യം വിട്ടില്ലെന്ന ഖ്യാതിയെങ്കിലും ലോകത്തിൽ നിലനിത്തേ ണ്ടതല്ലെ; എന്നൊക്കെയുള്ള അഭിപ്രായത്തോടു തന്റെ പ്രി യപത്നിയായ മണ്ഡോദരിയും യോജിച്ചു പറകയാൽ രാവ ണൻ യുദ്ധത്തിന്നു പുറപ്പെടുവാൻ നിശ്ചയിച്ചു. ആയിരം അശ്വങ്ങളെ കെട്ടിയ മഹാരഥമേറി ഇരുപതുകയ്യിൽ പത്തു വില്ലെടുത്തു ചാപബാണപാണിയായിട്ടാണു രാവണൻ പുറ പ്പെട്ടത്. രാവണന്റെ ഇടത്തെ കയ്യും കണ്ണും വിറച്ചു, പു രികം മിടിച്ചു, രാഥാഗ്രത്തിൽ കെട്ടിയ കൊടിക്കുറകൾ അററു വീണു, ഉടുത്ത വസ്രൂത്തെ അഗ്നിബാധിച്ചു, സൂ൪യ്യന്നു പരിവേ ഷമുണ്ടായി, കാക്കകൾ തമ്മിൽ ശണ്ഠപിണഞ്ഞു വീണു മരി ച്ചു, പടകൾ ദാഹംകൊണ്ടു ക്ഷീണിച്ചു, ബ്രഹ്മണൻ ദക്ഷി ണക്കായി നേരിട്ടു, വിധവാസ്രീകൾ തൈലമെടുത്തു വന്നു, അ തോന്നും വിലവെക്കാതെ യുദ്ധക്കളത്തിൽ വന്നു. രാവണൻ രഥത്തിൽ കയറിയും, രാമൻ ഭ്രമിയിൽനിന്നു യുദ്ധം ചെ യ്യുന്നതായാൽ യുദ്ധത്തിന്നു പുഷ്ടിപോരെന്നു വെച്ചു മനസ്സ റിഞ്ഞു രഥം നടത്തുവാനുള്ള ആജ്ഞയോടുകൂടി ദേവേന്ദ്രൻ ദേവരഥത്തെ മാതലിയോടുകൂടി രാമാന്തികതത്തിലേക്കയച്ചടു കൊടുത്തു. പണ്ട് ത്രിപുന്മാരുമായുണ്ടായ യുദ്ധക്കാലത്ത് ദേ വകൾ ഉണ്ടാക്കിയ ദേവരഥത്തിന്നു, പ്രളയകാലത്തുണ്ടാ ന്ന ചതുവ്വിധമായ അഗ്നിയാലും നാശമില്ലെന്നു, ഈ രഥം

ഈരേഴുപതിന്നാലു ലോകത്തും പക്ഷിയെപ്പോലെ സഞ്ചരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/267&oldid=161643" എന്ന താളിൽനിന്ന് ശേഖരിച്ചത്