ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൫൮ കന്വരുടെ രാമായണകഥ

സീ ത യു ടെ അ ഗ്നി പ്ര വേ ശം

 രാമാജ്ഞയൻസരിച്ചു ഹനുമാൻ സീതാന്തികത്തിൽ

ചെന്നു നമസ്കരിച്ചു പറയുന്നു. ഹനുമാൻ_പത്മനാഭപ്രിയേ!ജഗദീശ്വരി!ജഗൽജനനി ഇ

 ച്ഛാശക്തി ജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി!  രാ
മദൂതനായ ഹനുമാനിതാ നിന്തിരുവടിയുടെ പാദാന്തിക
ത്തൽ നമസ്കരിക്കുന്നു. നിന്തിരുവടിയുടെ വല്ലഭനായ സ
ർവ്വേശ്വരൻ രാവണവധം കഴിച്ച സന്തോഷവർത്തമാനം
ത രുമനസ്സറിയിച്ചു മംഗളം ആശംസിച്ചു  ഭവതിയെ
സ്വാമിയുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോവാനാണ് അ
ടിയമ്‍ വന്നിട്ടുള്ളത്. ഈ സന്തോഷവർത്തമാനം കേട്ടിട്ടും
ലോകമാതാവായ ഭവതി എന്താണ് ഒന്നും മ ണ്ടാത്ത
ത്? മുമ്പു രാമദൂതനായി വന്ന് അംഗുലീയകം ഇവ ടെത്ത
ന്നു ചൂഡാരത്നവും വാങ്ങി പോകുന്വോൾ പറഞ്ഞ അവ
ധിക്കുള്ളിൽ തന്നെ രാവണവധം കഴിച്ചു നിന്തിരുവടിയു 
ടെ അഭിഷ്ടം സാധിപ്പിച്ചിട്ടുണ്ട്. ആ വിവരം ഇവടെ വ
ന്നു കൃതാർത്ഥതയോടെ ഉണർത്തുന്ന അടിയനെ ഒന്നു തൃക്ക
ണ്പാർത്ത് അനുഗ്രഹിക്കേണമേ.

സീതാദേവി_എന്റെ പ്രാണരക്ഷ ചെയ്ത മഹാനുഭാവനാ

യ ഒരാൾ വന്നു കർണ്ണത്തിന്ന് അമൃതംപോലെയുള്ള സന്തോ
ഷവാക്കുകൾ പറഞ്ഞു കൃതകൃത്യനായി നില്ക്കുമ്പോൾ, എ
ന്റെ ഹൃദയത്തിൽ ഒതുങ്ങാത്ത സന്തോഷവും കൃതജ്ഞത
യും കുരണം ഒന്നും പറവാൻ ശക്തയല്ലാതെ അല്പം
ഞാൻ കുഴങ്ങിപ്പോയി എന്നേ ഉള്ളു. ഹേ! മാരുതേ! നി
ണക്കു ഞാൻ എന്തൊരു പ്രത്യുപകാരമാണ് ചെയ്യേണ്ട
ത്? നിത്യമായ നിന്റെ പ്ര ണാക്ഷക്ക് അനിത്യമായ 
പദാർത്തങ്ങൾകൊണ്ടു ഫലമുണ്ടോ? അതുകൊണ്ട് 
അഞ്ജലിഹസ്തയായി നിന്നെ നമസ്കരിക്കുക മാത്രമാണ്

എന്റെ കൃതജ്ഞതയെ കാണിപ്രാനുള്ള ഒരു വഴി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/272&oldid=161648" എന്ന താളിൽനിന്ന് ശേഖരിച്ചത്