ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ഠ കമ്പരുടെ രാമായണകഥ

ജിച്ചതിന്നുശേഷമേ പത്നി ഭുജിക്കാവു. ഭർത്താവു ഉറങ്ങി യതിനുശേഷമേ ഭാർയ്യ ഉറങ്ങാവു.അങ്ങിനെതന്നെ ഭർത്താ വു ഉണരുന്നതിന്നുമുമ്പായി ഭാർയ്യ ഉണർന്നെഴുനിറ്റു കാലും മുഖവും ശുദ്ധിചെയ്തു ദീപത്തോടുകൂടി ചെന്നു ഭർത്താവിനെ ഉണർത്തണം. ഇപ്രകാരമുള്ള കലധർമ്മങ്ങളെ അനുഷ്ഠിച്ചു പോന്ന ഭവതി ഇപ്പോൾ മംഗളവേഷം ധരിക്കണമെ ന്നുതന്നെയാണ് അടിയന്റെ പക്ഷം.

        ഇപ്രകാരം വിഭീഷണൻകൂടി അഭിപ്രായപ്പെട്ടപ്പോൾ

ദേവി മംഗളവേഷമെടുക്കാൻ സമ്മതിക്കുകയും ദേവസ്ത്രീകൾ വന്നു ദേവിയേ സ്നാനം ചെയ്യിച്ചു ദിവ്യാഭരണങ്ങളണയിപ്പി ച്ചു പരിമളമയങ്ങളായ കളഭങ്ങൾ പൂശി സുഗന്ധപിഷ്പങ്ങൾ ചൂടി പല്ലക്കിൽ കയറ്റുകയും,ദേവിയേ രാമസന്നിധിയിലേ ക്കു കൊണ്ടുപോവുകയും ചെയ്തു.ദേവി പല്ലക്കിൽ നിന്നിറങ്ങി രാമചന്ദ്രന്റെ പാദത്തിൽ ദണ്ഡനമസ്കാരം ചെയ്തു ഭക്തശ്ര ദ്ധാബഹുമാനങ്ങളോടുകൂടി വിനയാന്വതയായി നിന്നു. പ ന്ത്രണ്ടു മാസക്കാലമായി വിരഹദുഃഖം അനുഭവിക്കുന്ന ഈ ദ മ്പതിമാർക്ക് അന്യോന്യം കണ്ടപ്പോൾ ഒന്നും പറവവാൻ തോ ന്നിയില്ല.എങ്കിലും ശ്രീരാമൻ ഇങ്ങിനെ മനസ്സിൽ വിചാ രിച്ചു "ജാനകിയുടെ ഇപ്പോഴത്തെ വേഷവും നിൽപ്പും ക ണ്ടാൽ ഇക്കഴി‌ഞ്ഞ പന്ത്രണ്ടുമാസം അനുഭവിച്ച വിരഹതാപ ത്തിന്റെ വല്ല ലക്ഷണവും ഉണ്ടെന്നു ശങ്കിക്കുമോ.അതുമാ ത്രമല്ല ഒരുകൊല്ലമായി ഭർത്താവിനെ പിരിഞ്ഞു കാമികളായ രാക്ഷസന്മാരുടെ മദ്ധൃത്തി,അതികാമിയായ രാവണന്റെ സദനത്തിൽ ഒരുസ്ത്രീ ദോഷപ്പെടാതെ കഴിച്ചുകൂട്ടിയെന്നു മാ ലോകർ വിശ്വസിക്കുമോ.അതുകൊണ്ടു പ്രകൃതം ഒന്നു മാറി സംസാരിക്കുകയാണ് നല്ലത് " എന്നു വിചാരിച്ചു സീതയെ നോക്കിപ്പറയുന്നു. ശ്രീരാമ---നാംതമ്മിൽ പണ്ടുണ്ടായിരുന്നതുപോലുള്ള ബ

ന്ധത്തിന്നു മേലിൽ തരമില്ല. സ്ത്രീകളാണെങ്കിൽ രത്നമാല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/274&oldid=161650" എന്ന താളിൽനിന്ന് ശേഖരിച്ചത്