ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ

                                     രാമായണകഥ
                                  അയോദ്ധ്യാകാണ്ഡം  

രാമപട്ടാഭിഷേകം

                 സീതാപരിണയം കഴിഞ്ഞ് പന്ത്രണ്ടു സംവത്സരത്തോളം ദശരഥചക്രവർത്തി തന്നെ രാജ്യം ഭരിച്ചതിന്നു ശേഷം 'വാർദ്ധക്യ മുനിവൃത്തിനാം' എന്ന പ്രമാണമനുസരിച്ചു ശ്രീരാമനായ മൂത്ത മകനെ രാജാവായഭിഷേകം ചെയ്യാൻ തീർച്ചപ്പെടുത്തി. അഭിഷേകമുഹൂർത്തമൊക്കെ നിശ്ചയിച്ച വിവരം ബന്ധുമിത്രങ്ങളെ ദൂതൻമാർ മുഖേന അറിയിച്ചു .അഭിഷേകത്തിനുള്ള  സംഭാരങ്ങളെല്ലാം ഒരുക്കി.നഗരവീഥികൾ അലങ്കരിച്ചു. പ്രജകൾ ഉത്സവാഘോഷത്തിന്നൊരുങ്ങിത്തുടങ്ങി.ഈ വിവരങ്ങളൊക്കെ മനസ്സിലാക്കത്തുടങ്ങിയ മന്ഥര, ഈ പട്ടാഭിഷേകം മുടക്കണമെന്ന ഉദ്ദേശത്തോടെ, ദശരഥപത്നിയായ കൈകേയിയെ ചെന്നുകണ്ട് ഇപ്രകാരംപറഞ്ഞു.

പട്ടാഭിഷേകവിഘ്നം

മന്ഥര-കൗസല്യാപുത്രനായ രാമനെ നാളെ രാജാവാക്കി അഭിഷേകം ചെയ് വാൻ പോകുന്ന വിവരം നീ മനസ്സിലാക്കീട്ടില്ലെന്നു വരുമോ!കൈകേയി! നിന്റെ മകൻ ഭരതൻ എവിടെ? അവനില്ലാത്ത തരം നോക്കി കൗസല്യ മഹാരാജാവിനോടു കുസൃതി പറഞ്ഞു പറ്റിച്ച പണിയാണിത്.രാമൻ രാജാവായാൽ പിന്നെ നിന്റെ മകന്ന് ഈ ജന്മം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/28&oldid=161656" എന്ന താളിൽനിന്ന് ശേഖരിച്ചത്