ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൬ കമ്പരുടെ രാമയണകഥ


ത്തി. ശിശുഹത്തി,ഗോഹത്തി, ഈശ്വരനിന്ദു, ആശ്രി തോപദ്രവം ,അഗതിദ്വേഷം ബ്രാഹ്മണദ്വേഷം, സാധു ദ്രോഹം,അന്നദാനവിരൊധം,മദ്യപാനം,ചൂതുകളി, ന ടക്കാവു വ്രക്ഷങ്ങളെ നശിപ്പിക്കുക, പരദാരപരിഗ്രഹം, വ്രതവിഘ്നം, ഗർഭം അലസിപ്പിച്ചു നടക്കുന്ന സ്ത്രീകളുമായു ള്ള സംസർഗ്ഗം, ദുഷ്ടസമ്പർക്കം, പക്ഷഭേദം കാട്ടിപഞ്ചായം പറയുക, ഗ്രഹങ്ങൾ കൊള്ളിവച്ചു കത്തിക്കുക ,കണിവെ ച്ച് പക്ഷികളെ പിടിക്കുക, സ്ത്രീപരുഷന്മാരുടെ ക്രീഡക്കു വിഘ്നം വരുത്തുക, ക്ഷേത്രവഴിപാടുകൾ മുടക്കുക,തട്ടിപ്പ റി,കുട്ടികളുടെ കഴുത്തു മുറിച്ച് ആഭരണങ്ങൾ എടുക്കുക, വിധവകളുമായി രമിക്കുക, വാപിക്കുപതടാകാദികൾ തൂർക്കു ക,സ്വന്തം ഭർത്താവിനെ ഉപേക്ഷിക്കുക, അന്യനാൽ ഉ ണ്ടായ ഗർഭം അലസിപ്പിക്കുക, സ്നേഹിതന്മാരെ ഏഷണി പറഞ്ഞ് തമ്മിൽ തല്ലിക്കുക, രജസ്വലയുമായി രമിക്കുക, സത്രങ്ങൾ മുടക്കുക, ക്ഷേത്രങ്ങൾ പൊളിക്കുക, ജപതപ ങ്ങളെ മുടക്കുക, വിദ്വാന്മാരെ പരിഹസിക്കുക, മാംസ ത്തിന്നു വേണ്ടി ജീവികളെ ഹിംസിക്കുക, രാത്രിയിൽ കിട പ്പാൻ സ്ഥലത്തിന്നു ചോദിച്ചാൽ കൊടുക്കാതിരിക്കുക, ക്ഷേത്രത്തിവേച്ച് സ്ത്രീകളുമായി രമിക്കുക,നിർവ്വാണമാ യി നദിയിൽ ഇറങ്ങുക,രോഗം അറിയാതെ ഔഷധം കൊടുക്കുക, ഗ്രഹസ്ഥിതി അറിയാതെ ജാതകഫലം പറ യുക, ഭക്ഷണസാധനങ്ങളിൽ കലർപ്പു ചേർക്കുക, അനുലോ മമായി സന്തതിയെ ജനിപ്പികുക,മ്രഗങ്ങളെ പിടിച്ചു കൂ ട്ടിലിടുക,ജ്വേഷ്ഠദാരങ്ങളെ പരിഹസിക്കുക, കപടസന്യാ സം സ്വീകരിക്കുക,കള്ളസ്സാക്ഷി പറയുക,മൃഗങ്ങളുമായി രമിക്കുക, ഇത്യാദി ദോഷങ്ങൾ ചെയ്യുന്നവരെക്കെ പാപി കളാണ്. ആ പാപികൾ ഇവിടെ വന്ന് സേതുസ്നാനം ചെയ്ത് സേതുമാധവന്റെ ഭജിച്ചാൽ പാപിങ്ങളെല്ലാം തീ

ർന്ന്, ലൌകികസുഖാനുഭോഗങ്ങൾ അനുഭവിച്ച് മരണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/280&oldid=161657" എന്ന താളിൽനിന്ന് ശേഖരിച്ചത്