ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം ൨൬൯

രാമപട്ടാഭിഷേകം

സുഗ്രീവന്റെ വാനരപ്പടയുടെ ശക്തി കേട്ടു ഭരദ്വജ മഹർഷി ആശ്വർയ്യപ്പെട്ട അനന്തരം മുദ്രമോതിരവും കൊടു ത്തു ഹനുമാനെ അയോദ്ധ്യാപുരയിലേക്കു വേഗം അയച്ചു. പതിനാലു സംവത്സരം തകയുന്ന ദിനം അന്നാകയാൽ, ശ്രീരൈമ സ്വമിയുടെ വരവു കാണാഞ്ഞു, ഭരതൻ വാഗ്ദത്തപ്ര കാരം അഗ്നി പ്രവേശം ചെയ്തുകളയുമൊ എന്നു ഭയപ്പെട്ടാ ണു മുൻകൂട്ടിഹനുമാനെ അയച്ചത്. ഹനുമാൻ അയോദ്ധ്യ യിൽ എത്തുമ്പോഴക്കും ഭരതൻ ശത്രുഘ്നാദികളുടെ വിരോധ ത്തെ വിലവെക്കാതെ അഗ്നകണ്ഡം ഉണ്ടാക്കി അതിൽ ചാ ടുവാൻ ഭാവിക്കുവായിരുന്നു. ഭഗവാൻ വരുന്നുണ്ടെന്ന് പറ ഞ്ഞു.ഭരതന്റെ പ്രാണനേയും ഹനുമാൻ രക്ഷിച്ച വീണ്ടും ഭരദ്വജാശ്രമത്തിൽ വന്നു. എല്ലാവരുടേയും പ്രാണരക്ഷക്കു സമർത്ഥനായി തീർന്ന ഹനുമാനെ സമസ്തഗുണസമ്പന്നനായി രിപ്പാൻ ഭഗവാൻ അനുഗ്രഹിച്ചതിനു ശേഷം എല്ലാവരും കൂടി മൃഷ്ടാന്നഭോജനം കഴിച്ച് അയോദ്ധ്യപുരിയിലെലേക്കു പു റപ്പെട്ടു. ഭരതൻ സുമന്ത്രദളോടുകൂടി ഭഗവാനേയും മ റ്റും എതിരേറ്റ് നന്ദ ഗ്രാമത്തിൽ കൂട്ടികൊണ്ടുപോയി ജടാ വല്ക്കലാദികളെ കളഞ്ഞ് അയോദ്ധ്യാരാജധാനിയിൽ കൊ ണ്ടാക്കി. സുന്ത്രൻനഗരി അലങ്കരിപ്പിച്ച് പട്ടാഭിഷേകത്തി ന്നുള്ള ഒരുക്കങ്ങൾ കൂട്ടുകയും ഭഗവാനെ സിംഹാസനത്തൽ ഇരുത്ത അരയിട്ടു വാഴ്ച കഴച്ചതിനു ശേഷം വസിഷ്ഠമഹ ർഷി കിരീടം എടുത്ത് ശ്രീരാമസ്വമിയുടെ ശിരസ്സിൽ.ധരി പ്പിക്കുകയും ചെയ്തു. ഇതു കണ്ട് ദേവങ്ങൾ ദേവദുങ്ളി മുഴ ക്കി പുഷ്പവൃഷ്ഠ ചെയ്തു ബ്രഹ്മണർക്കു വേണ്ടുന്ന ഭക്ഷണങ്ങൾ ചെയ്തു പട്ടാഭിഷേക മഹോത്സവമെല്ലാം കഴിഞ്ഞതിന്നു ശേ ഷം ഭഗവാൻ വഭീഷണനെ അരികിൽ വിളിച്ച് ഇങ്ങനെ

പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/283&oldid=161660" എന്ന താളിൽനിന്ന് ശേഖരിച്ചത്