ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അയോദ്ധ്യാകാണ്ഡം ൧൫


രാജപട്ടം കിട്ടുമോ? ഭരതൻ സന്യസിക്കുക തന്നെ വേണം. നീ കൗസല്യയുടെ ദാസിയായിരിപ്പാനാണോ ആഗ്രഹിക്കുന്നത്? ദശരഥരാജാവിന്നു എല്ലാ പത്നിമാരിലും വെച്ചു നിന്നെയാണ് അധികം പ്രതിപത്തിയെന്നു നടിച്ചിട്ടു ഫലമൊന്നുമില്ല. നീ സാമാന്യം വിഡ്ഢിയാണെന്നു തോന്നുന്നു.അല്ലെങ്കിൽ വരാൻപോകുന്ന കാര്യമൊക്കെ ഞാൻപലതവണയും നിന്നോടു പറഞ്ഞിട്ടുണ്ട്.രാമൻ രാജാവായാൽ അന്ത:പുരത്തിലെ സർവാദ്ധ്യക്ഷ്യം കൗസല്യക്കായി.ദശരഥന്നാണെങ്കിൽ വീടും കാടും വ്യത്യാസം തോന്നാത്ത കാലവുമായി. നിനക്കാണെങ്കിൽ നിന്റെ കാര്യം നേടുവാൻ വശതയുമില്ല.ഈ ദുർഘടത്തിൽ നിന്ന് രക്ഷകിട്ടുവാൻ ഒരുവഴി മാത്രമേ ഇനിയുള്ളൂ. വേണമെങ്കിൽ ഞാൻ അത് പറഞ്ഞുതരാം. ദശരഥരാജാവു നിനക്കു പണ്ടു തന്നിട്ടുള്ള രണ്ടു വരങ്ങൾ അവസരമാകുമ്പോൾ വാങ്ങാമെന്ന നിലയിൽ നീ നിർത്തിവെച്ചിട്ടുണ്ടല്ലോ. ആ വരം വാങ്ങാനുള്ള നല്ല സന്ദർഭം ഇതാണ്. രാജ്യാഭിഷേകം ഭരതന്നു ചെയ്യേണമെന്നും രാമൻ പതിന്നാലു സംവത്സരം കാട്ടിൽ പോയി പാർക്കേണമെന്നും, ഇങ്ങനെ രണ്ടു വരം തരുവാൻ രാജാവിനോടാവശ്യപ്പെടുക. പക്ഷേ കര്യങ്ങൾ ശരിപ്പെട്ടുവെന്നു വരാം.." മന്ഥരയുടെ ഈ വിധത്തിലുള്ള ഏഷണികേട്ടു കൈകേയിയുടെ മനസ്സിളകുകയും,അവളെ ഒരു രത്നമാല സമ്മാനിച്ചു മടക്കി അയക്കുകയും ചെയ്തു.മഹാരാജാവു തന്നോടുകാണിക്കുന്ന പ്രേമം വെറും നാട്യമാണെന്നുള്ള പരിഭവത്തോടെ കൈകേയി പള്ളിയറയിൽ വ്യസനിച്ചു കിടന്നു.ദശരഥൻ പള്ളിയറയിൻ വന്നപ്പോൾ കൈകേയികരഞ്ഞുംകൊണ്ടു കിടക്കുന്നതു കണ്ട് കാരണം ചോദിച്ചപ്പോൾ,

കൈകേയി-ആളുകളുടെ യഥാർത്ഥമായ സ്വഭാവം അറിവാൻ വലിയ പ്രയാസമാണ് .എന്റെ മകനെ രാജ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/29&oldid=161667" എന്ന താളിൽനിന്ന് ശേഖരിച്ചത്