ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരകാണ്ഡം ൨൭൭

രുകയും ചെയതു. ദേവി അപ്പോൾ പുഷ്പാദ്യാനത്തിൽ നിന്നു ലവനെ എടുത്തു മടങ്ങി വരുന്നതു കണ്ടു. കുശയിൽനിന്നു ജ നിച്ച ബാലനു കുശൻ എന്നു പേർ കൊടുത്തു, വിവരമൊ ക്കെ പറഞ്ഞു മനസ്സിലാക്കി. ഈ ബാലനേയും സീതക്കു സ മ്മാനിച്ച,. ലവനും കുശനും വളർന്നു വന്നതോടുകുടി ഗൌതമ ന്റെ ശിക്ഷയിൽ അക്ഷരവിദ്യയലും ആയുധവിദ്യയിലും അ തി നിപുണന്മാരായിത്തീർന്നു. ശ്രതിസ് മൃതിപുരാണേതിഹാ സങ്ങളിലും മറ്റുള്ള സമസ്ത ശാസ്രങ്ങളിലും ലവകുശന്മാർക്കു അദ്വിതീയമായ അവഗാഹം സിദ്ധിച്ച.

അ ശ്വ മേ ധം

   ശ്രീരാമസ്വാമിയാകട്ടെ  പതിനോരോയിരം സംവത്സരം 

ധർമ്മമെന്ന പന്ഥാവിൽനിന്ന് അ​ണുപോലും തെറ്റതെ രാ ജ്യഭാരം ചെയതു ചതുസ്സമുദ്രപയ്യർന്തം തന്റെ ആജ്ഞയെ നട ത്തി ഒടുവിൽ ക്ഷത്രിയർക്കു വിഹിതമായ അശ്വമേധയാഗം ചെയ്യേണമെന്നു തിർച്ചപ്പെടുത്തി. കുലഗുരുവായ വസിഷംമഹ ർഷിയുടെ ആജ്ഞപ്രകാരം മന്ത്രിയായ സമുന്ത്രൻ യാഗത്തിന്നു

വേണ്ടുന്ന  ഓരോ ഒരുക്കങ്ങൾ ചെയ്തുതുടങ്ങി. യാഗാശ്വത്തെ

കൊണ്ടുവരുവാൻ തുരഗശാസ്രത്തിൽ നിപുണനായ ഭാരത നെ ഏല്പിച്ചു . ഭരതൻ ദ്രാവിഡദേശാധിപനായ ദുന്ദമാരൻ എന്ന ചക്രവർത്തിയുടെ രാജധാനിയൽ വന്നു നല്ലതായ ഒരു അശ്വത്തെ തരേണമെന്നാവശ്യപ്പെട്ടു. ദുന്ദുമാരൻ ഭരതനെ മാനിച്ചു സിംഹാസനത്തിലിരുത്തി, തുരഗശാസ്രനിപുണനാ യ ഭരതനോടു അശ്വലക്ഷണങ്ങൾ പറഞ്ഞുകൊടുപ്പാൻ അ പേക്ഷിച്ചു. ഭരതൻ --ലക്ഷണമൊത്ത അശ്വങ്ങൾക്ക് ആളെ മറയക്കുന്ന ഉയരുമുണ്ടാവും. നിറം ഇന്ദ്രനീലത്തെ തോല്പിക്കും വിധമാ യിരിക്കും. രണ്ടു കയ്ക്കും മുട്ടിന്നു താഴെ മഞ്ഞവർണ്ണവും, രണ്ടു കാലിന്റെയുംമുട്ടിന്നുതാഴെ പവിഴവർണ്ണവുമായിരിക്കും. ശം

ഖിന്റെ ശബ്ദത്തെ കബളീകരിക്കുന്ന ശബ്ദം പറപ്പെടുവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/291&oldid=161669" എന്ന താളിൽനിന്ന് ശേഖരിച്ചത്