ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരകാണ്ഡം ൨൮൧

യിട്ടാൽ അവർ അപ്പോൾ ജീവിക്കും. അതുകൊണ്ടു മഹി ഷപുരത്തിൽ ആരും മരിക്കാറില്ല. യാതൊരു കാലത്ത് ഈ ശൃംഖല അന്യന്റെ അധീനത്തിൽ പെടുന്നുവോ, അന്നു മാത്രമെ ചിത്രകവചന്നു മരണമുള്ളു. മഹിപുരത്തിലെ ക്കുള്ള വഴി കാട്ടിത്തരാം എന്നു പറഞ്ഞു ഹിമവാൻ ശ്രീരാമന്നു മഹിഷപുരത്തേ ക്കുള്ള വഴി കാട്ടിക്കൊടുത്തു. ഈ ശൃംഖലയെ കൈവശപ്പെ ടുത്തുവാൻ വിഭീഷണൻ ഒരു വൃദ്ധബ്ര ഹ്മണന്റേയും, ഹനു മാൻ ഒരു ബ്രാഹ്മണസ്ത്രീയുടെയും വേഷമെടുത്ത് മുമ്പിൽ മഹി ഷപുരത്തേക്കു കടന്നു ബ്രാഹ്മണസ്ത്രീയ തനിച്ചു മാറത്തടിച്ചു ദുഃ ഖിച്ചുംകൊണ്ടു പുരഞ്ജനയുടെ മുമ്പിൽചെന്നു തന്റെ വൃദ്ധ നായ ഭർത്താവു മരിച്ചു തനിക്കു വൈധവ്യം വന്നുപോയെന്നു പറഞ്ഞു നിലവിളിച്ചു. ബ്രാഹ്മണസ്ത്രീ-അയ്യോ; ഞാനും എന്റെ ഭർത്താവും, എ ന്റെ ഗൌരീവ്രതസമാപ്തിക്കായി സ്വയംവരമണ്ഡപത്തി ലേക്കു പോകയായിരുന്നു. വഴിപിഴച്ചു ഈ പുരിയിൽ വ ന്നു ചേർന്ന ഉടനെ ഭർത്താവു മരിച്ചുപോയി. എന്റെ വ്ര തം സമാപ്തിയായതിരുന്നു ഭർത്താവുമരിക്കുന്നതായാൽ എനിക്കു സങ്കടമില്ല. അതിന്നു ശേഷം മരിക്കുവാൻ ഞാ നും ഒരുക്കമാണ്. ഹേ; പുരഞ്ജനി; നീ വിചാരിച്ചാൽ ഇതിന്നു എന്തെങ്കിലും ഒരു നിവൃത്തിയുണ്ടാകുമെന്നു ഈ പുരവാസികൾ പറഞ്ഞു. അയ്യോ;എനിക്കു മംഗല്യഭിക്ഷ തന്നു രക്ഷിക്കണെ; എന്നും മറ്റും ഈ ബ്രാഹ്മണസ്ത്രീ വളരെ സങ്കടത്തോ ടെ പറയുന്നതുകേട്ട് 'ഇതാ, ഈ തരുന്ന ജനനശൃംഖലകൊ ണ്ടുപോയി മരിച്ചുകിടക്കന്ന നിന്റെ കണവന്റെ കഴുത്തിലി ട്ടാൽ അദ്ദേഹം ജീവിക്കും. അതിന്നു ശേഷം അദ്ദേഹത്തേയും കൂട്ടി നീ ഇങ്ങട്ടു വരു' എന്നു പറഞ്ഞു ബ്രാഹ്മണസ്ത്രീയെ പു രഞ്ജനി പറഞ്ഞയച്ചു. ഹനുമാൻ വേഗം വിഭീഷണന്റെ

36*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/295&oldid=161673" എന്ന താളിൽനിന്ന് ശേഖരിച്ചത്