ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം

                                                                                           ൨൭
   ഴലിൽകൂടി നടന്നാണത്രെ ഗോദാവരീനദീതീരത്തുള്ള പഞ്ചവടിയിൽ രാമാദികൾ എത്തിച്ചേർന്നത്.

ഗോദാവരീവർണ്ണന

          ശ്രീരാമാദികൾ ഗോദാവരിയുടെ ഓരോ വൈഭവങ്ങൾ കണ്ടു പരമാനന്ദഃത്തോടെ ദിനങ്ങൾ കഴിച്ചുതുടങ്ങി. അമ്പതുകോടിയോജന വിസ്തീർണ്ണമുള്ള ഭൂഖണ്ഡത്തിന്റെ അധിദേവതയായ ഭൂമിയുടെ ഒരു ആഭരണമെന്ന നിലയിൽ,നവരത്നനിക്ഷേപങ്ങളോടുകൂടിയഗോദാവരീനദിസർവ്വപ്രകാരേണയുംശോഭനമായിരുന്നു.വേദവിത്തുക്കളായ ഋഷീശ്വരന്മാരാൽയാഗത്തിന്നുവേണ്ടി നിർമ്മിക്കപ്പെട്ടഹോമകുണ്ഡങ്ങൾ ഈ നദിയുടെ ഇരുവശത്തും അസംഖ്യംഉണ്ടായിരുന്നു.

പഞ്ചവടിയെന്നപേരിന്നു കാരണമായിത്തീർന്ന ആ അഞ്ചു വടവൃക്ഷങ്ങൾ സമാകാരമായി ആകാശത്തിൽ പടന്നുപിടിച്ചു,ആ നദീതീരത്തിന്നു ഒരു പ്രത്യേകശോഭയെ ദാനംചെയ്തിരുന്നു. ഏററവും കുളുർമ്മയുള്ള നിർമ്മലജലപ്രവാഹത്തോടുകൂടിയ ഗോദാവരീനദി സജ്ജനങ്ങളുടെ കവിതപോലെ ഹൃദയാകർഷകമായിരുന്നു. തിരമാലകളാകുന്ന കരങ്ങളെക്കൊണ്ടു ചെന്താമരകളെ ശേഖരിച്ച് ശ്രീരാമാദികളുടെ പാദത്തിൽ ഗോദാവരി അർച്ചനചെയ്കയാണൊ എന്നും തോന്നിപ്പോകാം. അനേകതരങ്ങളായ ദിവ്യവൃക്ഷങ്ങൾ നദിയുടെ ഇരുവശത്തും പൂത്ത് വികസിച്ചു ഒരു പ്രത്യേക മനോഹരതയെ ഈ നദിക്കു ദാനം ചെയ്തിരുന്നു. ദേവാസുരന്മാർ ഗതാഗതം ചെയ്യുന്നു ഒരു പ്രദേശമാണു പഞ്ചവടിയെന്നു അഗസ്ത്യാദിമഹർഷിമാരൊക്കെ അഭിപ്രായപ്പെട്ടിട്ടുള്ളതുകൊണ്ടു അവിടെത്തന്നെ ഒരു പർണ്ണശാല പണിയിക്കുവാൻ ദേവദത്തമായ ഒരു വാൾകൊണ്ട് ലക്ഷ്മണൻ ഒരു വൃക്ഷം മുറിച്ചു വീഴ്ത്തിയപ്പോൾ അതോടുകൂടി ഒരു രാക്ഷസന്റെ ദേഹം രണ്ടായി മുറിഞ്ഞു വീണതായിക്കണ്ടു. ആ വൃക്ഷത്തെ ഇതുകാരണം ഉപേക്ഷിച്ചു വേറെ വൃക്ഷം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/41&oldid=161690" എന്ന താളിൽനിന്ന് ശേഖരിച്ചത്