ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ കമ്പരുടെ രാമായണ കഥ

ധാനിയിലേക്കു പോകയും ചെയ്തു. രാവണന്റെ ഈവിധമുള്ള ഏർപ്പാടുകൾ അറിഞ്ഞു വിഭീഷണൻ വളരെ വ്യസനിക്കയും , തന്രെ മകളായ ത്രിജടയെ വിളിച്ചു സീതക്കു സഹായമായി നില്ക്കുവാൻ ഉപദേശിച്ചയക്കുകയും ചെയ്തു. സീതാഹരണാനന്തരം സീതയുടെ കർണ്ണശൂലമായ വാക്കു കേട്ടു മനസ്സില്ലാമനസ്സോടെ പർണ്ണശാല വിട്ടു വൻകാട്ടിലേക്കിറങ്ങിയ ലക്ഷ്മണൻ ശ്രീരാമനെ അന്വേഷിച്ചു ബഹുദൂരം നടന്നു ബുദ്ധിമുട്ടി ദുഃഖിക്കുമ്പോൾ ഭഗവാനെ കണ്ടെത്തി. പർണ്ണശാലയിൽ ജാനകിക്കു ആരും തുണയില്ലെന്നറിഞ്ഞിരിക്കെ ലക്ഷ്മണൻ എങ്ങിനെ പർണ്ണശാല വിട്ടുവെന്നുള്ള ചോദ്യത്തിന്നു ലക്ഷ്മണൻ ഇങ്ങിനെ പറഞ്ഞു. ലക്ഷ്മണൻ-----ഈ വഴിക്കു ആർത്തനാദം കേട്ടത് ജ്യേഷ്ഠന്റേതാണെന്നുശങ്കിച്ചു അടിയനെ ദേവി ഇങ്ങോട്ടയച്ചതാണ്. അടിയന്റെ സാന്ത്വനവാക്കുകൾ ദേവി തെറ്റിദ്ധരിച്ചു , കർണ്ണശൂലമായ വാക്കുകൾ കൂടി പറഞ്ഞു പോയിട്ടുണ്ട് . അതൊക്കെ കേൾക്കാൻ അക്ഷമനായ അടിയൻ അനിഷ്ടമായാലും ദേവിയുടെ കല്പന കേൾക്കുകതന്നെ വേണ്ടിവന്നു. ശ്രീരാമൻ-----അനുജാ ! ഈ സംഭവങ്ങൾ ദുർല്ലക്ഷണങ്ങളായി തോന്നുന്നുവല്ലോ. സ്ത്രീയുടെ വാക്കു കേട്ടാണ് നമ്മുടെ പിതാവ് ചരമമടഞ്ഞത്. സ്ത്രീ വാക്കു കേട്ടാണു ആ കൃത്രിമ മാനിന്റെ പിന്നാലെ ഞാൻ പോന്നത്. നീയും സ്ത്രീവാക്കിനെ ആധാരമാക്കി എന്നെ അന്വേഷിച്ചു പോന്നു. ഇതിന്റെ ഫലം എന്താണാവോ ?

എന്നും പറഞ്ഞു രണ്ടുപേരും വേഗം പർണ്ണശാലയിലെത്തി. ജാനകീദേവിയെ അവിടെ കണ്ടില്ല. ശ്രീരാമൻ വ്യസനിച്ചു മോഹാലസ്യപ്പെട്ടു പോയെങ്കിലും സൗമിത്രിയുടെ സാന്ത്വനവാക്കുകളാൽ സമാധാനിച്ച് , സീതയെ അവിടങ്ങളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/56&oldid=161701" എന്ന താളിൽനിന്ന് ശേഖരിച്ചത്