ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൪൫ ചെയ്തു. രാമലക്ഷ്മണന്മാർ ജടായുവിന്റെ സംസ്കാരങ്ങളെല്ലാം വിധിയാംവണ്ണം ചെയ്തതിന്നു ശേഷം ദക്ഷിണമുഖന്മാരായി വീണ്ടും സീതാന്വേഷണത്തിന്നു പോയി . ഇങ്ങിനെയൊരു ദിവസം ജലം കൊണ്ടു വരുവാൻ തനിയെ നദീതീരത്തിലേക്കു പോയപ്പോൾ ശൂരപത്മാവെന്ന രാക്ഷസന്റെ സോദരിയായ അയോമുഖിയെന്നവൾ ലക്ഷ്മണനെ പിന്തുടർന്നു മാരഖേദത്തെ തീർത്തുകൊടുക്കേണമെന്നപേക്ഷിക്കുകയും ഒടുവിൽ അവൾ ദേഹോപദ്രവം ചെയ് വാൻ ശ്രമിച്ചപ്പോൾ അവളെ നാസികാകുചഛേദം ചെയ്തു വിരൂപയാക്കി വിടുകയും ചെയ്തു. പിന്നെയും രാമാദികൾ അരണ്യത്തിൽ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേരും കബന്ധന്റെ കയ്യിൽ പെടുവാൻ ഇടവന്നു. രാമാദികൾ കബന്ധത്തിന്റെ ഓരോ കരങ്ങൾ വെട്ടി മുറിച്ച ഉടനെ ഈ കബന്ധം ഒരു ദിവ്യവേഷമെടുത്ത് ആകാശത്തിലേക്കുയർന്നു നിന്നു ശ്രീരാമനെ ഇപ്രകാരം സ്തുതിച്ചു. കബന്ധസ്തുതി

കബന്ധൻ-----ശ്രീരാമ , രാമ , രാമ , പരബ്രഹ്മസ്വരൂപ ! നമസ്ക്കാരം . ആദിയും , അനാദിയും , ആദിമദ്ധ്യാന്തരഹിതനും നിന്തിരുവടിയാണ് . അഖിലാണ്ഡങ്ങളിലുമുള്ള ജീവകോടികളുടെ അന്തർബ്ബഹിർവ്യാപ്തനും , സമസ്തകാരണകനും , സർവ്വസാക്ഷിയും നിന്തിരുവടിയാണ്. അങ്ങുന്ന് സജാതിക വിജാതിക സുഗതഭേദശൂന്യനാണ്. നിന്തിരുവടി അവാങ്ങ് മാനസഗോചരനുമായിരിക്കുന്നു. അങ്ങിനെയുള്ള ഒരു മൂർത്തിയെ അടിയൻ എങ്ങിനെ സ്തുതിക്കട്ടെ . കയ്യിലുള്ള പദാർത്ഥത്തെ കാണ്മാനില്ലല്ലൊ എന്നു പറഞ്ഞു ദുഃഖം നടിക്കുന്ന അങ്ങയുടെ മായാവിദ്യകളിൽ എങ്ങിനെ അത്ഭുതപ്പെടാതിരിക്കും ? രാമഭദ്രാ ! ഞാൻ തനു എന്നു പേരായ ഒരു ഗന്ധർവ്വനാണ്. അഷ്ടവക്രൻ എന്ന മഹർഷിയുടെ ശരീരം കണ്ടു പരിഹസി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/59&oldid=161704" എന്ന താളിൽനിന്ന് ശേഖരിച്ചത്