ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൦ ചാരിയുടെ വേഷമെടുത്തു രാമലക്ഷ്മണന്മാരുടെ മാർഗ്ഗമദ്ധ്യത്തിൽ നില്ക്കുന്ന ഒരു കടമ്പ് മരം മറഞ്ഞുനിന്നു ഈ യാത്രക്കാരെ നല്ലവണ്ണം നോക്കി മനസ്സിലാക്കി. മന്മഥനെപ്പോലെ ശരീര സൌന്ദര്യമുള്ള ഈ യാത്രക്കാർ യജ്ഞസൂത്രം ധരിച്ചിട്ടുണ്ടെന്നു മാത്രമല്ല ചാപതൂണീരങ്ങളും ധരിച്ചിട്ടുണ്ട്. വല്ക്കലം കെട്ടി , മരവുരികൾ ധരിച്ച ഈ ജടാമകുടധാരികൾക്കു സന്യാസലക്ഷണങ്ങളും കാണ്മാനുണ്ട്. ഇവർ എന്തോ ഒരു സാധനം അന്വേഷിച്ചു നടക്കുകയാണെന്നും , ഇവരുടെ മനസ്സിന്നു എന്തോ ഒരു അസ്വാസ്ഥ്യം നേരിട്ടിട്ടുണ്ടെന്നും തീർച്ചയാണ്. ഇവർ അല്പന്മാരല്ല. നേരിട്ടു കണ്ടു സംസാരിച്ചു സ്വഭാവം മനസ്സിലാക്കുകയാണു നല്ലത്. എന്നിങ്ങനെ ഹനുമാൻ തന്നെത്താൻ വിചാരിച്ച് യാത്രക്കാരുടെ മുമ്പിൽ പെട്ടെന്നു പ്രത്യക്ഷനായി രാമലക്ഷ്മണന്മാരുടെ പാദത്തിൽ വീണു നമസ്ക്കരിച്ചു. ബ്രഹ്മചാരിയായ ഒരു ബ്രാഹ്മണൻ ക്ഷത്രിയനെക്കണ്ടു നമസ്ക്കരിച്ചതു സാമാന്യം അസംഗതമായി തോന്നുകയാൽ കാരണം എന്തെന്നു ഭഗവാൻ ചോദിക്കുകയും അതിനു ഹനുമാൻ ഇങ്ങിനെ മറുപടി പറകയും ചെയ്തു. ഹനുമാൻ --- പ്രഭോ ! അടിയൻ വായുപുത്രനായ ഹനുമാനാണ്. മാതാവ് അഞ്ജനയാണ്. സൂര്യസുതനായ സുഗ്രീവൻ ഈ കാണുന്ന ഋശ്യമൂകാദ്രിയിലാണു താമസിക്കുന്നത്. നിന്തിരുവടിയുടെ വരവിനെക്കണ്ടു ആരാണെന്നറിവാൻ മന്ത്രിയായ എന്നെ സുഗ്രീവൻ അയച്ചിരിക്കുകയാണ്. ശത്രുവിനെ ഭയപ്പെട്ടു താമസിക്കുന്നവനായതുകൊണ്ടു ഈ വഴിക്കു വരുന്നവരൊക്കെ ഏതേതു തരക്കാരാണെന്നറിവാൻ മോഹിക്കുന്നതിൽ തെറ്റില്ലല്ലോ.അതുകൊണ്ടു ഭവാന്മാർ ആരാണെന്നും , എവിടെ നിന്നു വരുന്നുവെന്നും ഈ വഴിക്ക് എങ്ങോട്ടു പോകുന്നുവെന്നും അരുളിച്ചെയ്ത് കേൾപ്പാൻ മോഹമുണ്ട്.

ലക്ഷ്മണൻ --- ഹേ ! മാരുതെ ! ഞങ്ങൾ ഉത്തര കോസലനാഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/64&oldid=161709" എന്ന താളിൽനിന്ന് ശേഖരിച്ചത്