ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ രിപാലിക്കുന്നവന്നു എന്നെ വധിക്കേണമെന്നു തോന്നുവാൻ ന്യായമില്ല. ഇതു പരമേശ്വരന്റെ ശൂലവുമല്ല. ഞാൻ പരമേ ശ്വരഭക്തനാണ്. ഭക്തന്മാരെ സ്വാമി ഉപദ്രവിക്കയില്ല. നി രപരാധികളുടെ നേരെ ആയുധം പ്രയോഗിക്കാത്ത സാക്ഷാൽ സുബ്രഹ്മണ്യന്റെ ശക്തിയെന്ന വേലായുധവുമല്ല ഇത്. ഇ തു ഇന്ദ്രന്റെ വേലായുധവുമല്ല. ഇന്ദ്രൻ എന്റെ പിതാവാ ണ്. പോരെങ്കിൽ ക്ഷീരാബ്ധിമഥനം ചെയ്തു പിതാവിന്റെ ജരാനരകളെ തീര്ത്തവനാണു ഞാൻ. അങ്ങിനെയുള്ള മക നെ ഇന്ദ്രൻ വധിപ്പാൻ മോഹിക്കയില്ല. പിന്നെ ആരാണു എന്നെ അസ്ത്രമേല്പിച്ചത്? ഈ അസ്ത്രത്തിന്റെ പിടിയിൽ 'ര' കാരവും 'മ' കാരവും ലിഖിതം ചെയ്തു കാണ്മാനുണ്ട്. 'രാ മ' എന്ന ശിവശക്തിയുക്തമായ ദ്വയാക്ഷരത്തിന്റെ വൈ ഭവം അവർണ്ണനീയമാണ്. ഇത് അന്തരീക്ഷം, ഭൂമി, പാതാ ളം എന്ന മൂന്നുലകത്തിലേയും ചരാചരജീവികളുടെ പ്രാണനാ യി ശോഭിക്കുന്നതാണ്. വാക്കിന്നും,മനസ്സിന്നും അഗോചര മായ 'രാ' മന്ത്രം ജപിക്കുന്നവർക്ക് ജനനമരണമെന്ന ഇരുകര യോടു കൂടിയ സംസാരാർണ്ണവത്തിന്റെ മറുകരയിലുള്ള സായൂ ജ്യമെന്ന കൈവല്ല്യപദത്തിൽ ബ്രഹ്മാനന്ദമെന്ന അഖണ്ഡാ നന്ദത്തെ അനുഭവിപ്പാൻ അധികാരം സിദ്ധിക്കുന്നതാണ്. പഞ്ചാക്ഷരത്തിൽ രണ്ടാമത്തെ അക്ഷരമായ 'രാ' എന്നും, അഷ്ടാക്ഷരത്തിൽ രണ്ടാമത്തെ അക്ഷരമായ 'മ' എന്നും കൂ ട്ടിയുണ്ടാക്കിയ 'രാമ' എന്ന മൂലമന്ത്രമാണ് ഈ അസ്ത്രത്തി ന്റെ കടയിൽ കാണുന്നത്. പ്രാണപ്രയാണകാലത്ത് ഈ ദ്വയാക്ഷരം എന്റെ നേത്രത്തിനു ഗോചരമായതു പരമഭാ ഗ്യമാണ്. രാമ! രാമ! ഈ അസ്ത്രത്തിന്റെ അധികാരിയായ രാമൻ എവിടെ?"

      എന്നിങ്ങിനെ പറഞ്ഞു ബാലി പുരോഭാഗത്തേക്കു നോ

ക്കിയപ്പോൾ ചാപപാണിയായ ശ്രീരാമൻ മുമ്പിൽനില്ക്കു

ന്നതു കണ്ട ബാലി ഇപ്രകാരം പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/76&oldid=161721" എന്ന താളിൽനിന്ന് ശേഖരിച്ചത്