ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്ക്കിന്ധാകാണ്ഡം ബാലി____മായാമയ! സർവ്വേശ്വരാ! രാമഭദ്ര! ഞാൻ അനേകാ യിരം സംവത്സരമായി രാജ്യം ഭരിക്കുന്നു. ജീവിച്ചിരിപ്പാൻ അശേഷം മോഹമില്ല. നിന്തിരുവടിയുടെ യഥാർത്ഥ രൂ പം കാട്ടിത്തന്നു , തൃക്കൈകൊണ്ടു് ഈ അസ്ത്രം പറിച്ചെടു ത്ത് എനിക്കു മോക്ഷം തരണമേ! തിരുനാമം ജപിച്ചു ജീ വനെ ത്യജിക്കുവാൻ അനുവാദം തരേണമേ!

 എന്നിങ്ങിനെയുള്ള ബാലിയുടെ അപേക്ഷയെ ഭഗവാൻ

സ്വീകരിച്ച് ബാലിക്ക് മോക്ഷം കൊടുക്കുകയും ബാലി രാമ നാമം ജപിച്ച് രാമരൂപം ധ്യാനിച്ച് സ്വർഗ്ഗം പ്രാപിക്കുകയും ചെയ്തു . ബാലിയുടെ മരണ വൃത്താന്തം കേട്ട് അവന്റെ ഭാ ര്യയായ താര ദു:ഖത്തോടെ വന്നു , ഭർത്താവു പോയ വഴിക്കു തന്നെയും അയക്കേണമെന്നു ശ്രീരാമനോടു പ്രാർത്ഥിച്ചു .ക രുണാകരനായ ശ്രീരാമൻ താരയെ അടുക്കെ വിളിച്ച് അ വൾക്ക് താരോപദേശം ചെയ്തു കൊടുക്കുകയും അവൾ സ മാധാനപ്പെടുകയും ചെയ്തൂ. ജാത്യാചാരപ്രകാരം സുഗ്രീവ നും താരയും അംഗദനും ബാലിയുടെ ശവസംസ്കാരം തുടങ്ങി യ മരണാനന്തരക്രിയകളെല്ലാം ഭഗവാൻ സാക്ഷിയായി ചെയ്തു. തദനന്തരം ഭഗവാന്റെ ആജ്ഞയനുസരിച്ചു ലക്ഷ്മ ണൻ , കിഷ്കിന്ധാരാജധാനിയിൽപോയി സുഗ്രീവനെ വാ നര രാജാവാക്കി അഭിഷേകം കഴിച്ചു സിംഹാസനത്തിലിരുത്തി വിവരം ശ്രീരാമനെ മടങ്ങി വന്നറിയിക്കുകയും ചെയ്തു. ചാതുർമ്മാസ്യം വ്രതഭംഗത്തെ ഭയന്നു ഭഗവാൻ നഗരപ്രവേശം ചെ യ്യാതെ രാജധാനിക്കു വളരെ അകലെയാണു താമസിച്ചത്. സുഗ്രീവാദികളായ വാനരന്മാർ രാമാന്തികം വിടാതെ നില്ക്കു ന്നതു കണ്ട് , ഭഗവാൻ സുഗ്രീവനോടു ഇങ്ങനെ പറഞ്ഞു . ശ്രീരാമൻ____സഖേ ! സുഗ്രീവ ! ഇനി നിന്റെ സ്ഥാനം നി ന്റെ രാജധാനിയാണ്. നീ അവിടെ പോയി ജാത്യാ

ചാരമര്യാദപോലെ രാജ്യഭരണം നടത്തുകയാണു വേണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/81&oldid=161726" എന്ന താളിൽനിന്ന് ശേഖരിച്ചത്