ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിന്ധാകാണ്ഡം ൭൩ ഗം വരുവാനായി ഹനൂമാനെ ഏല്പിക്കുകയും ചെയ്തു.സുഗ്രീ വൻ രാമപാദത്തിൽവീണു നമസ്കരിക്കയും തന്റെ ഉപേക്ഷ യെ ക്ഷമിപ്പാൻ പ്രാർത്ഥിക്കുകയും ചെയ്തു.പിറ്റേ ദിവസം ഹനൂമാനും വാനരപ്പടയും വന്നു ചേർന്നു.ഒട്ടൊഴിയാതെയു ള്ള വാനരപ്പടക്കു താമസിക്കുവാൻ മാല്യവാൻ പർവ്വതം പോ രാതെ വന്നുവെന്നാണു പറയേണ്ടത്. ഈ വാനരസൈന്യ ങ്ങളേയും ആ സൈന്യങ്ങളുടെ നേതാക്കന്മാരേയും സുഗ്രീവൻ ഭഗവാനു കാട്ടിക്കൊടുത്തു മനസ്സിലാക്കി.സുഗ്രീവൻ എഴുപത് വെള്ളം വാനരസൈന്യത്തെ സ്വരൂപിച്ചിട്ടുണ്ടെന്നു കണ്ടു ഭഗവാൻ തൃപ്തനായി,ഈ പടകളെ നാലായി ഭാഗി ച്ച് സീതാന്വേഷണത്തിന്നു നാലു ദിക്കിലേക്കും അയക്കുവാൻ ആജ്ഞാപിച്ചു. സുഷേണനെ പശ്ചിമദിക്കിലേക്കും,ശതവ ലിയെ ഉത്തരദിക്കിലേക്കും ,വിനീതനെ പൂരവ്വദിക്കിലേക്കും, നായകന്മാരായി നിശ്ചയിച്ചു വേണ്ടുന്ന സൈന്യങ്ങളോടുകൂ ടി ഒരു മാസത്തെ അവധി വെച്ചു സീതാന്വേഷണത്തിന്നയ ച്ചതിന്നു ശേഷം സുഗ്രീവൻ ഹനൂമാനെ വിളിച്ച് ഇങ്ങിനെ പറഞ്ഞു.___ സുഗ്രീവൻ____മാരുതേ! സീതാദേവിയുടെ ഇരിപ്പിടം ദക്ഷിണ ഭാഗത്താണെന്നു സംശയിപ്പാൻ ബലമായ കാരണങ്ങളു ള്ളതുകൊണ്ടാണു നിന്നെ ദക്ഷിണദിക്കിലേക്കു നേതാവാ ക്കി അയക്കുന്നത്.താരേയനായ അംഗദനും, ബ്രഹ്മാത്മജ നായ ജാംബവാനും നിന്റെ സഹായകന്മാരായി വരും. പിന്നെ വേണ്ടുന്നേടത്തോളം വാനരന്മാരെ സഹായത്തി ന്നായി നിണക്കു കൂടെ കൂട്ടാവുന്നതുമാണ്.രാമകാര്യം സാധിപ്പാൻ നിന്നെയാണു കാര്യമായി ഞാൻ ഗണിച്ചിട്ടു ള്ളത്.കാര്യനിരവ്വഹണത്തിന്നു ഒരു മാസം തന്നെയാണു നിണക്കും അവധി.

 സുഗ്രീവാജ്ഞയനുസരിച്ചു ഹനൂമാൻ ദക്ഷിണദിക്കിലേ

ക്കു പുറപ്പെടുന്നതിനു മുമ്പായി,സർവ്വേശ്വരനായ ഭഗവാനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/87&oldid=161732" എന്ന താളിൽനിന്ന് ശേഖരിച്ചത്