ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യു നിന്റെ അനുജനായതെങ്ങിനെ? നിങ്ങളുടെ മാതാപി താക്കന്മാർ ആരാണ്? നീ പക്ഷരഹിതനായി ഈ പരവ്വത ത്തിന്റെ ചുവട്ടിൽകിടപ്പാൻ എന്താണു കാരണം?' എന്നൊക്കെ ചോദിച്ചു. സമ്പാതി_എന്റെ പേര് സമ്പാതി എന്നാണ്. എന്റേ യും ജടായുവിന്റേയും മാതാവ് ശ്വേതി എന്ന സ്ത്രീയും പി താവ് അരുണനുമാണ്.ഞങ്ങൾ രണ്ടു പേരും സ്വർഗ്ഗം

കാണ്മാനായി മേല്പോട്ടു പറന്നു പൊങ്ങി. എന്നേക്കാൾ 

അതിശക്തനായ ജടായു മുമ്പിൽ പറന്ന് ആദിത്യമാർഗ്ഗ ത്തെ അതിക്രമിക്കയും, സൂര്യരശ്മിയേറ്റു ചൂടു സഹിക്കാൻ പാടില്ലാതെ വിലപിക്കുകയും ചെയ്തു. ജടായുവിന്റെ നില വിളി കേട്ട് ഞാൻ പറന്നു അവന്റെ മേല്പട്ടു കയറി എന്റെ പക്ഷത്തിന്റെ നിഴലിൽഅവനെ രക്ഷിച്ചു. അ നുജന്നു രക്ഷ കിട്ടിയെങ്കിലും തീക്ഷ്ണമായ സൂര്യരശ്മിയേറ്റു് എന്റെ പക്ഷം കരിഞ്ഞ് ഞാൻ ഈ പർവ്വതത്തിന്റെ താഴ്വരയിൽവീഴുകയും ചെയ്തു. ഇങ്ങിനെ ഞാൻ കിട ന്നു കുഴങ്ങുമ്പോൾ ഒരു ദിവസം നിശാകരനെന്ന മഹർഷി എന്നെക്കാണ്മാൻ ഇടവരികയും, എന്റെ ചരിത്രമൊക്കെ മനസ്സിലാക്കിയതിന്നു ശേഷം എന്നോടിങ്ങിനെ പറകയും ചെയ്തു_:'രാമാവതാരകാലത്ത് സീതാന്വേഷണം ചെയ്ത് ചില വാനരന്മാർ ഈ വഴിക്കു വരും. ആയവസരത്തിൽ രാ മനാമം അവരെക്കൊണ്ട് ജപിപ്പിച്ച് ആയത് കേൾപ്പാൻ നിണക്കു സംഗതി വന്നാൽ നിന്റെ പക്ഷങ്ങൾ രണ്ടാമ തും മുളച്ചു നിണക്കു മുൻ സ്ഥിതി പോലെ പറന്നു സഞ്ചരി പ്പാൻ കഴിവുണ്ടാകും' എന്നിങ്ങിനെ മഹർഷി പറകയു ണ്ടായി. ആയത് വിശ്വസിച്ചു ഞാൻ നിങ്ങളുടെ വരവി നെ കാത്തുകൊണ്ടിരിക്കയാണ്. നികൃഷ്ടന്മാരായ കഴു ക്കൾക്കു ഞാൻ രാജാവാണ്. എനിക്ക് മൃഗണ്ഡ്വാൻ

എന്ന പേരായി ഒരു മകനുണ്ട്. അവനാണു എനിക്ക് ഭ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/91&oldid=161736" എന്ന താളിൽനിന്ന് ശേഖരിച്ചത്