ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'കമ്പരുടെ രാമായണകഥ' ക്ഷണപദാർത്ഥങ്ങൾ പതിവായി കൊണ്ടുത്തരുന്നത്. ഒരു ദിവസം ആകാശവീഥിയിൽവെച്ചു എന്തോ ചില ലഹ ളയും നിലവിളിയും കേട്ടു ഞാൻ പുറത്തു വന്നു നോക്കി യപ്പോൾ , മകനായ മൃകണ്ഡ്വാൻ ലഹളക്കാരിൽ ഒരുവ നാണെന്നു മനസ്സിലായി. ആരോടാണ്, എന്തിന്നാണ് ശണ്ഠകൂടുന്നതെന്നു ചോദിച്ചപ്പോൾൽ, "പിതാവേ രാവ ണൻ ഇതാ ഒരു സ്തീയെ ബലാല്ക്കാരമായി കൊണ്ടുപോ കുന്നു. ആ സ്ത്രീ തലയിലും മാറത്തും അടിച്ചു നിലവിളി ക്കുന്നതു കേൾക്കുന്നില്ലേ ?. ഈ സ്ത്രീയെ രക്ഷപ്പെടുത്തേണ മെന്നു വെച്ചു രാവണനോടു എതിർക്കയാണ്" എന്നു എ ന്നോടു പറകയും, ദുർമ്മാർഗ്ഗിയും പരസ്തീകളെ അപഹരിക്കു ന്നവനും ആയ രാവണനോടു എതിർക്കേണ്ടതില്ലെന്നു പറ ഞ്ഞ് മകനെ വിരോധിക്കുകയും, മൃഗണ്ഡ്വാൻ രാവണനെ വിട്ടു മടങ്ങുകയും ചെയ്തു. ആ സ്ത്രീ, സീതാദേവിയാണെ ന്നു മനസ്സിലായിരുന്നുവെങ്കിൽ രാവണവധം അന്നുതന്നെ കഴിക്കുമായിരുന്നു, എന്തു ചെയ്യാം!

     എന്നിങ്ങിനെ പറഞ്ഞതിന്നു ശേഷം തന്നെ എടുത്ത്

സമുദ്രതീരത്തിൽകൊണ്ടാക്കുവാൻ വാനരന്മാരോടു സമ്പാതി അപേക്ഷിക്കുകയും, അവർ അപ്രകാരം ചെയ്തതിന്നു ശേഷം ജടാവിന്നു വേണ്ടുന്ന മരണാനന്തരക്രിയകൾ ചെയ്യുകയും ചെയ്തു. ഇതിന്നു ശേഷം വാനരന്മാർ സമ്പാതിയെ വളഞ്ഞി രുന്നു രാമനാമം ജപിക്കാൻ തുടങ്ങി. നിശാകരമഹർഷി പറ ഞ്ഞതു പോലെ സമ്പാതിയുടെ പക്ഷങ്ങൾ മുളച്ചു വരികയും തന്നെ സഹായിച്ച വാനരന്മാർക്കു പ്രത്യുപകാരം ചെയ്യാനാ ണെന്നു പറഞ്ഞു മേല്പട്ടു പറന്നുയരുകയും ചെയ്തു. ആശ്ചര്യഭരിതന്മാരായ വാനരന്മാർ നോക്കിക്കൊണ്ടു നില്ക്കവെ സമ്പാ തി മടങ്ങി വന്നു ഇങ്ങിനെ പറഞ്ഞു. സമ്പാതി_ഹേ! വാനരന്മാരേ! സീതാദേവിയെ ഞാൻ ക

ണ്ടു. ദേവിയെ ലങ്കാപുരിയിൽ അശോകവനത്തിൽ ശിം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/92&oldid=161737" എന്ന താളിൽനിന്ന് ശേഖരിച്ചത്