ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിഷ്കിന്ധാകാണ്ഡം ൭൯

ശപവൃക്ഷത്തിന്റെ ചുവട്ടിലാണ് ആക്കീട്ടുള്ളത്. നിങ്ങ ളുടെ കൂട്ടത്തിൽസമർത്ഥനായ ഒരുവൻ സമുദ്രതരണം ചെ യ്തു ലങ്കയിൽപോയി ജാനകിയെക്കണ്ടു വിവരം പറഞ്ഞു മടങ്ങണം. ഇവിടെ നിന്നു നൂറു യോജന പോയാൽ ല ങ്കാരാജധാനിയുടെ ഉത്തരഗോപുരത്തിൽഎത്താം. ജാ നകിയെക്കണ്ടു മടങ്ങി ശ്രീരാമനോടു വിവരം പരയുമ്പോൾ സമ്പാതി ഈ അന്വേഷണ കാര്യത്തിൽചെയ്ത സഹായം തിരുമനസ്സറിയിക്കണം. ഞാൻ പോകുന്നു. നിങ്ങൾക്കു വിജയം ഭവിക്കട്ടെ. സമുദ്രതരണം

സമ്പാതി പറന്നു പോയതിന്നു ശേഷം ജാംബവാൻ അംഗദാദികളെ നോക്കി ഇപ്രകാരം പറഞ്ഞു. ജാംബവാൻ__സ്നേഹിതന്മാരെ! നാം സരവ്വേശ്വരനായ രാ മദേവന്റെ തിരുനാമം ജപിച്ചപ്പോൾ ഉണ്ടായ അത്ഭുതം കണ്ടില്ലേ! ദക്ഷിണോദധിയിൽ ഒരു ദ്വീപാണു ലങ്കാരാജ ധാനിയെന്നും, സീതാദേവിയിപ്പോൾ ജീവിച്ചിരിപ്പുണ്ടെ ന്നും നമുക്ക് സമ്പാതി മുഖേന അറിവാൻ ഇടയായി.ഇനി സമുദ്രത്തെ തരണം ചെയ്യാനും ജാനകീദേവിയെ കണ്ടു വരുവാനും നമ്മുടെ സംഘത്തിൽആർക്കാണു സാമർത്ഥ്യമു ള്ളത്.? ഒരു വാനരൻ __ചപലസ്വഭാവമുള്ള പക്ഷികൾ പറയുന്നതി നെ വിശ്വസിച്ചു നാമൊന്നും പ്രവർത്തിക്കേണ്ടതില്ലെന്നാ ണു എന്റെ പക്ഷം. സമുദ്രമദ്ധ്യത്തിൽഒരു രാജധാനി യുണ്ടെന്നു നമ്മെ പറഞ്ഞു ഫലിപ്പിച്ചു. ആ രാജധാനി അവിടെ ഇല്ലെന്നുവരികിൽ അങ്ങോട്ടു ചാടുന്നവന്നു് എ ന്തോരാസ്പദമാണു പിന്നെയുള്ളത്! ജാംബവാൻ__സമ്പാതിയുടെ വാക്കു സരവ്വപ്രകാരേണയും വി ശ്വാസയോഗ്യമാണ്. സമുദ്രത്തിലാണു ലങ്കാരാജധാനിയെ

ന്നു ഞാൻ മുമ്പുതന്നെ കേട്ടിട്ടുണ്ട് .രാമദേവന്റെ തിരുനാമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/93&oldid=161738" എന്ന താളിൽനിന്ന് ശേഖരിച്ചത്