ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉളരാകിയ തനയന്മാരെക്കണ്ട് ഉള്ളം ഉവന്നു, വസിഷ്ഠനിയോഗാൽ, അളകാധിപസമൻ ആകിയ ദശരഥൻ അവിടെയെടുത്തവ ചെയ്തു മുടിച്ചാൻ; വളരാകുന്ന സുതന്മാർ നാൽവരിൽ വരഗുണമുടെ ശ്രീരാമനിൽ മാനസം ഇളതായിതു, പുത്രസ്നേഹത്താൽ, ഇനകുലതിലകനും അതിശയമായേ. 48

അതിശയമായിതു തമ്മിൽ ഇണക്കവും അവിടേ ലക്ഷ്മണനും ശ്രീരാമനും; അതുപോലേ ഭരതനും ഇളയവനും ഒര്- അരനാഴിക പിരിയാതുളരായാർ: വിധിയാൽ അതതു വയസ്സുകൾ തോറും വിഹിതമഹാകർമ്മങ്ങളെയരചൻ വിധിതനയാദികളോടേ ചെയ്താൻ; വിപ്രവരർക്കു കൊടുത്തിതു ദാനം. 49

ദാനംപലവും ചെയ്താൻ നരപതി നലമൊടു, പുത്രന്മാരും അനന്തരം ഊനം ഒഴിന്ത് അറിവുറ്റാർ വേദ- പുരാണമഹാശാസ്ത്രാസ്ത്രാദികളും; ദീനതയിന്നി വളർന്നുളവരാകിയ ദിവ്യകുമാരന്മാരേക്കണ്ടേ താൻ അതിസന്തോഷിച്ചാർ ദശരഥർ; സജ്ജനമായുള്ളവർകളും എല്ലാം. 50

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/18&oldid=152911" എന്ന താളിൽനിന്ന് ശേഖരിച്ചത്