ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലകാണ്ഡം

അരചനുടേ വചനത്താൽ മുദിതനും ആയ മഹാമുനിയരുളിചെയ്താൻ: "വരഗുണം ഉട വംശോത്ഭവനായി വസിഷ്ഠാദികളാലെ ശിക്ഷിതനായ് നരവരൻ ആകിയ നിൻ വചനങ്ങൾ നയത്തൊടീവണ്ണം ഒഴിഞ്ഞ് ഉളവാമോ? സുരതരുനേർകൊടയുള്ളവരല്ലോ സൂര്യകുലോത്ഭവരായവർ പണ്ടും 54

പണ്ടേതിലും അഴകായേ ഭൂമൗ പലനാൾ വാഴ്ക സുതന്മരൊടു നീ; ഉണ്ടോരു കാംക്ഷയെനിക്ക് അരചാ!കേൾ ഉത്തമമായൊരു യാഗം ചെയ്വാൻ; കണ്ടകരാകിയ രാക്ഷസരാൽ ഒരു കഴിവില്ലതിനാൽ അവർകളെ വെല്വാൻ പുണ്ഡരികാക്ഷൻ ഇരാമനെയെന്നൊടൂ പോരുവതിന്നു ഏകുക വനഭൂമൗ. 55

ഭൂമിയിൽ ഉള്ളതിൽ ആരേ കെൽപ്പോർ പൊരുതു ജയിപ്പതിന് അസുരരെയെല്ലാം കോമളാ ബാലകൻ ആകിലും ഇനിയ കുമരൻ ഇരാമനെയൊഴിക നരേന്ദ്രാ? താമസിയാതേ കൂടേ വിട് എന്നൊടു; തപസാ ഞാൻ അവരെപ്പാലിപ്പേൻ; നീ മമതാം ഒഴി; നിന്നുടെ പുത്രൻ നിരുപമൻ," എന്നാൻ വിശ്വാമിത്രൻ

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/20&oldid=152915" എന്ന താളിൽനിന്ന് ശേഖരിച്ചത്