ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
കണ്ണശ്ശരാമായണം

നിർമ്മിക്കെന്ന് അയൻ അരുൾ ചെയ്തതിനാൽ
നിഖിലവും അകമേ കണ്ട മഹാമുനി,
നിർമ്മലകോമളവാണിയിനാലേ
നിരുപമശ്രീ രാമായണകാവ്യം
ചെമ്മേചെയ്തുമുടിച്ച് അഴകോടതു
ശീലിപ്പിച്ചാർ കുശലവരാകിയ
സന്മതികളെ; മധുരസ്വരമോട് അവർ
സതതം ഗാനംചെയ്തു നടന്നാർ. 9

ആരണം അറിയും മുനിവരരരുൾചെ-
യ്താദരവൊടു കുശലവർവൃത്താന്തം
വീരൻ ഇരാഘവൻ അറിവുറ്റ്, അവരെ
വിളിച്ചരുൾചെയ്തതിന്, അവർകളും അന്നേ.
ആരിഷം ആകിയ ശ്രീരാമായണം
ആശ്ചരിയം വരുമാറു പ്രയോഗി-
ച്ചാർ, അനുജാദിമഹാജനമൊടു ശ്രീ-
രാമൻ ഇരുന്ന സഭാതലമതിലേ. 10

തിലകമതായേ ഭൂലോകത്തിനു
തിറം എറും ഉത്തരകോസലവിഷയേ,
പലപല ഗുണഗണം ഈടും അയോദ്ധ്യാ-
ഭവനം അതീവമനോഹരമായേ,
നലമൊടു സൂര്യകുലോത്ഭവരാകിയ
നരപതിമാർ മരുവീടുമതിന്നായ്
അലം ഇതുമനുനാ നിർമ്മിതമായു-
ണ്ടായിതൊര് അമരാവതിസമം ആയേ. 11

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/5&oldid=152967" എന്ന താളിൽനിന്ന് ശേഖരിച്ചത്