ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 മാനധനാഗ്രണി, മന്നൻ, സുയോധനൻ,
   ദീനദയയ്ക്കൊരു ദിവ്യധാമം

 പീയൂഷഭാനുവംശാർണ്ണവകൗസ്തുഭ,-
   മീയെൻ ബഹിശ്ചരപ്രാണവായു-       150

 തേർ വിട്ടുകൊള്ളുവാൻ നോക്കാതെ ബാല്യത്തിൽ
   പോർവില്ലെടുപ്പാൻ മുതിർന്നോരെന്നെ

 മങ്ഗലകുഭാഭിഷേകത്താലേവനീ-
   യങ്ഗഭൂലക്ഷ്മിക്കധീശനാക്കി:-

 ആര്യമാമൗദാര്യ പാഠം പഠിപ്പിച്ചോ-
   രാദ്ദേശികന്നു ഞാൻ ഗർഭദാസൻ.

 ആശിപ്പതെന്തെന്നു കല്പിച്ചാലാവാക്യ-
   മാശിസ്സെന്നോർപ്പോൻ ഞാൻ ദത്തകർണ്ണൻ

 ചീളെന്നതേകുവനെൻ വലംങ്കൈയാലോ
   കാളപൃഷ്ഠത്താലോ കായത്താലോ ?       160

 ധർമ്മാധ്വാവെത്രയോ സൂക്ഷ്മത്തിൽ സൂക്ഷ്മമെ-
   ന്നമ്മഹായോഗീന്ദ്രരോതിടുന്നു;

 എതുമതെന്തെന്നു കണ്ടവനല്ല ഞാൻ
   പാതകകാപഥമാത്രപാന്ഥൻ !

 എങ്കിലുമുണ്ടൊരു ഭേഷജമെൻ കൈയി-
   ലെൻ ഗദങ്ങൾക്കെല്ലാമൊറ്റമൂലി,

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/12&oldid=161832" എന്ന താളിൽനിന്ന് ശേഖരിച്ചത്