ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ചണ്ഡകരനെന്നും സർവസംഹാരിയാ
   ദണ്ഡധരന്നു ജനകനെന്നും

 നിർദ്ദയനേവനെ നിന്ദിപ്പൂ ജീവിക
   ളദ്ദിവ്യവിഗ്രഹനാസുരാത്മാ

 ഞാനാണീയെൻകണ്ണന്നാനകദുന്ദുഭ;
   നൂനമധിരഥൻ നന്ദഗോപൻ


X





 "താപസമന്ത്രത്തിൻ തത്വപരീക്ഷയാം
   പാപത്തിൽ പെട്ടുപോയ് പണ്ടു കുന്തീ !        210

 ഞാനതിൻമൂലമക്കന്യയ്ക്കു കാന്തനായ്
   കാനീനൻ കാശ്യപസൂതജൻ നീ !

 പെറ്റൊരു മാത്രയിൽ പേടിച്ചും നാണിച്ചും
   കറ്റക്കിടാവിനെക്കന്യകയാൾ

 രത്നാകരത്തിങ്കൽ ചേരേണ്ടതാവാമീ-
   രത്നപ്രകാണ്ഡമെന്നോർത്തപോലെ

 പൊങ്ങു തടികൊണ്ടു തീർത്തൊരു പെട്ടിയി-
   ലങ്ങിട്ടു വേഗമടച്ചു പൂട്ടി

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/15&oldid=161835" എന്ന താളിൽനിന്ന് ശേഖരിച്ചത്