ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ഹന്ത ! പരദ്രുവിൻ ദോഹദമക്കാഷ്ഠം-
   ഇന്ധനം ഇങ്ഗാലം-ഭസ്മം-മേലിൽ.

 ഇദ്ദാനസിന്ധുവിൽ നീ വീണു ചാകുകി-
   ലത്യാഹിതമതിന്മീതെയുണ്ടോ ?

 നീവി വിറ്റുണ്ണുന്ന നിര്യാണവാണിജ്യം
   നീ വിരഞ്ഞീടൊല്ലേ നീതിമാനേ !"


 
XVII





 ഇത്തരമൊക്കെയുമോതിത്തൻ ജിഹ്വാഗ്ര-
   നർത്തനതാന്തയാം ഭാരതിയെ        410

 വിശ്രാന്തയാക്കിനാൻ വിസ്മയസ്തബ്ധനാ
   വിശ്വൈകമങ്ഗലവിദ്യുദ്ദീപം,

 സമ്പ്രതി തന്മനം സഞ്ചയിച്ചീടിനോ-
   രമ്പുകൾ തീർന്നതാമാവനാഴി

 എങ്കിലും പിന്നെയും മിന്നിനാൻ വാഗ്മിയായ്
   തൻക്ലിഷ്ടമൗനത്താൽ സപ്തസപ്തി

 ശങ്കപൂണ്ടന്യയാം നർത്തകിയാക്കിനാൻ
   കൺകടപ്പങ്കജമങ്കയാളെ,

 അപ്പനെ മേല്ക്കുമേൽ നോക്കിനാൻ സാകൂതം
   സപ്രേമം, സസ്മിതം, സപ്രത്യാശം.       420

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/26&oldid=161847" എന്ന താളിൽനിന്ന് ശേഖരിച്ചത്