ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ആന്തരമായിവ രണ്ടിലുമോർക്കുകിൽ
ഞാൻ "തര" ഭേദമേ കാണ്മീലല്ലോ ! 460
XIX
അദ്ധ്യായമൊന്നുണ്ടെൻ ജിവിതഗ്രന്ഥത്തിൽ-
ശസ്ത്രാസ്ത്രശിക്ഷതന്നന്ത്യഘട്ടം:
പൗരാണികത്വമെൻ പൈതൃകസ്വത്തല്ലേ ?
പാരായണം ചെയ്യാം ഞാനതല്പം.
സമ്പ്രാപ്തവിദ്യരായ് ഞങ്ങളെല്ലാമെന്നു
കുംഭോത്ഭവൻ ഗുരുകണ്ടൊരിക്കൽ
ആയതു ശോധിപ്പാൻ കല്പിച്ചാൽ രങ്ഗമൊ-
ന്നായതം വിസ്തൃതമത്ഭുതാഭം.
ആഗതനായാനങ്ങർജ്ജുനൻ മറ്റെങ്ങും
ലോകൈകവീരരില്ലെന്നപോലെ, 470
ഞാനുമങ്ങെത്തിനേൻ മത്സരപ്പോരിനായ്
ബാണധനുർദ്ധരൻ ബദ്ധകക്ഷൻ.
തൻവിറ പൂണ്ടൊരു മെയ്യുമായ് വൃദ്ധനാ-
മെൻ വളർത്തച്ഛനുമുണ്ടു പിൻപേ.
കോമളമാകുമപ്പൈക്കൂട്ടിൽ നിന്നൊരു
ഗോമായുവിൻ രുദം കേട്ടിതപ്പോൾ,