ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 രാജാവു താൻ കർണ്ണൻ തന്മിത്രം ഭാരത-
   രാജാധിരാജകുമാരനെങ്കിൽ".



XXI





 "ഇത്തരം വാക്കുരച്ചെന്നെയെടുത്തൊരു
   ഭദ്രാസനത്തിലിരുത്തിത്തോഴർ

 ഗങ്ഗാജലത്തിനാൽ കുംഭാഭിഷേകം ചെ-
   യ്തങ്ഗാവനീശ്വരൻ ഞാനെന്നോതി        540

 പൊന്മുടി മൗലിയിൽ ചാർത്തിയും താൻതന്നെ
   വെണ്മണിച്ഛത്രം പിടിച്ചും വേഗാൽ

 ചാമരം വീശിയും നിന്നു കൃപരോടാ-
   രീമന്നനാ'രെന്നു ചോദ്യം ചെയ്താൻ.

 അങ്ഗേശ വെല്ലുക !വെല്ലുക ! സങ്ഗ്രാമ-
   രങ്ഗാലങ്കാരമണിത്തിടമ്പേ !

 ഞാനിനിയങ്ങേയ്ക്കു സൂതൻ എന്നോതിനാൻ
   ദീനൻ കൃപാചാര്യൻ സാധുവാദി.

 നിശ്ചയത്തിന്നൊട്ടും താമസിച്ചീല; ത-
   ന്നച്ഛനോടൊന്നുമേ ചോദിച്ചീല;        550

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/33&oldid=161855" എന്ന താളിൽനിന്ന് ശേഖരിച്ചത്