ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
XXII



 ആ വാക്കു കേട്ടളവാദിത്യനോതിനാൻ-
   "ഈവാർത്തയൊന്നിനാൽ ഞാൻ ജയിച്ചു        570

 അങ്ങനെയുള്ള നിൻ തോഴർക്കു മേൽക്കുമേൽ
   മങ്ഗലം വന്നിടാനെങ്കിലും നീ

 ഈയടർച്ചട്ടയുമിക്കുണ്ഡലങ്ങളും
   കായത്തിൽ നിന്നു കളഞ്ഞിടൊല്ലേ !

 പ്രാണനിൽ പ്രാണനെപ്പാലിപ്പാനെന്നാലും
   പ്രാണനെപ്പാഴിൽ നീ കൈവിടൊല്ലേ ?

 ആകാലികാന്തത്തിന്നാശിപ്പതാർ ? ദൈവ-
   മാഹൂതന്മാർക്കു താനാതിഥേയൻ

 നിൻ നന്മയോർത്തു ഞാനീവരം നിന്നോടു
   പിന്നെയും പിന്നെയും നേർന്നിടുന്നേൻ"        580





XXIII





 ഓതിനാനങ്ഗേശൻ: "ഇന്നെന്നെശ്ശോധിപ്പ-
   തേതു പരീക്ഷയോ തമ്പുരാനേ !

 ലോകദൃക്കങ്ങു താൻ ദൃശ്യനാമീശ്വര-
   നാഗമവിഗ്രഹൻ കർമ്മസാക്ഷി;

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/35&oldid=161857" എന്ന താളിൽനിന്ന് ശേഖരിച്ചത്