ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ആമ്മട്ടുമായതു വീഴായ്‌വാൻ ദാനത്തെ
   ഞാൻ മറ്റേത്തട്ടിലിട്ടൊപ്പിക്കുന്നു

 അന്നൃപസംസർഗ്ഗസിദ്ധമാമൈശ്വര്യ-
   മന്വഹമന്യാർത്ഥം ഞാൻ ത്യജിപ്പൂ

 ഗോവധജീവിതൻ പാതുകാദാനമെ-
   ന്നേവരുമോർത്തിടാമെന്റെ കൃത്യം.        610

 താല്പര്യവേദികളല്ലവർ; സത്യത്താ-
   ലൗല്പത്തികമെനിക്കാത്മത്യാഗം.

 ഏവൻ തൻ പാരണവാരിയമന്നവു-
   മേകിപോൽ ശ്വാവിന്നും ശ്വാപദന്നും;

 ആ രന്തിദേവന്തന്നാത്മജയാം നദി
   താരാട്ടിനാളെന്നെശ്ശൈശവത്തിൽ

 തന്നുടെ ശേവധി സർവവും തോഴനാം
   കിന്നരനാഥന്നാർ തീറെഴുതി;

 പാദങ്ങൾ കൂപ്പിൻ പർവതകന്യയ്ക്കു
   പാതിയുടലും പകുത്തു നൽകി.        620

 ആശിച്ചതേവർക്കുമേകുമദ്ദേവനെ-
   ന്നാചാര്യന്നാചാര്യനാത്മയാജി.

 തൻഭുജമാർജ്ജിച്ച് സർവോർവീചക്രവു-
   മന്വിലാരാഗന്തുവേകന്നേകി.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/37&oldid=161859" എന്ന താളിൽനിന്ന് ശേഖരിച്ചത്