ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ചെമ്മേ താൻ ചെയ്യേണ്ട കൃത്യങ്ങൾ ചെയ്തേവൻ
   ജന്മത്തിന്നാനൃണ്യം നേടിനിൽപ്പൂ

 ആദ്ധന്യൻ ഗാർഹസ്ഥ്യ മർമ്മജ്ഞനെന്നാളും
   ശ്രാദ്ധദേവാതിഥ്യ ജാഗരൂകൻ.

 ആയുസ്സിനല്ലാർക്കുമായുസ്സു, സാധന-
   മായതു, സാദ്ധ്യം പുമർത്ഥമെങ്കിൽ

 ആലക്ഷ്യമെയ്യേണ്ടുമമ്പാരുറക്കീടു-
   മാവനാഴിക്കകമായുഗാന്തം ?

 ഹാ ! പേർത്തുമെന്തിനു രംഗസ്ഥൻഞാനോർപ്പു
   നേപത്ഥ്യസംഭാരമെത്തിനോക്കാൻ ?        650

 ഏതൊരു വേഷവുമാടട്ടെ വന്നെനി-
   ക്കേതു രസത്തിലും പ്രീതിതന്നെ.

 ആനനാച്ഛാദനമായതിദേവത
   താനേതാൻ നീക്കുമെൻ മുന്നിൽ വന്നാൽ:

 സുന്ദരം താനതിൻ തൂനെറ്റിച്ചിത്രകം
   സിന്ദൂരമായാലും ചാന്തായാലും.

 ഫുല്ലാംബുജാസ്യയാൾ വാസരാധീശ്വരി
   അല്ലണിക്കൂന്തലാൾ രാത്രിദേവി:

 മേളിപ്പൂ രണ്ടോടും ഞാനെനി;ക്കാവശ്യ-
   മാലോകച്ഛായകൾ മാറി മാറി        660

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/39&oldid=161861" എന്ന താളിൽനിന്ന് ശേഖരിച്ചത്