ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 "പാത്രത്തിൽ നൽകിന ദാനത്താലിദ്ദിനം
   പേർത്തും ഞാൻ ധന്യനായാൽ

 അർത്ഥം ഗ്രഹിപ്പിച്ച വാക്യത്തിനെന്തുമേ-
   ലെത്തേണ്ടു പൂർണ്ണ വിരാമമെന്ന്യേ ?



XXV





 "പാത്രത്തിൽ ദാനമെന്നോതിനേൻ, ത്യാഗിക്കു
   പാത്രമാരിന്ദ്രന്നു തുല്യനേകൻ ?

 ഏവന്റെ നാട്ടിലെക്കല്ലുകൾ ഹീരങ്ങൾ,
   കേവലം മൃൽപിണ്ഡം ശാതകുംഭം

 ധേനുക്കളൊക്കെയും കാമിതദോഗ്ധ്റികൾ,
   പാനീയം പീയൂഷയൂഷമെങ്ങും.        670

 മുത്തങ്ങപ്പുൽക്കൊടി കൂടിയും മന്ദാരം
   ഇഷ്ടികകൂടിയും ചിന്താരത്നം.

 തത്താദൃങ്മാഹാത്മ്യശാലിയാണെൻ മുന്നി-
   ലുത്താനപാണിയായ് നില്പാനോർപ്പോൻ !

 ആഗമവേദികളധ്വരവേദിയി-
   ലാഹൂതിചെയ്യുന്നതാർക്കുവേണ്ടി,

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/40&oldid=161863" എന്ന താളിൽനിന്ന് ശേഖരിച്ചത്