ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 നേരിട്ടു വേണ്ടതു ചോദിച്ചാൽ നൽകുവാ-
    നീരിഷ്ടിപാണിയാം ഞാനിരിക്കെ

 ഇന്ദ്രനീയാജ്ഞയാൽ നാണിപ്പിക്കുന്നതെ-
    ന്തെന്നെയുമെൻ മാതൃഭൂമിയേയും ?        720



XXVI



 "ഇദ്ദാനം ചെയ്യുകിലെങ്ങനെയെങ്ങു ഞാൻ
    മൃത്യുവശഗനാമെന്നു ചൊല്ലി ?

 അന്തകൻ-എൻ ജ്യേഷ്ഠൻ-ആരെന്നു , മായവ-
    ന്നെന്തധികാരപരിധിയെന്നും

 ചിന്തിച്ചു കണ്ടവൻ തന്നെ ഞാന,ക്കാര്യ-
    മെൻ തറവാട്ടിലെക്കാര്യമല്ലേ ?

 താൻ മുന്നിൽ വെച്ച കാൽ പിന്നോട്ടെടുക്കാതെ-
    യാൺമയിൽ മാറ്റാരോടങ്കമാടി

 പെട്ടിടും വില്ലാളിയെങ്ങുപോമെന്നു ഞാ-
    നൊട്ടൊട്ടറിഞ്ഞവൻ രാമനോതി ,        730

 അങ്ങനെ താഴത്തു വീണിടും ധന്വിയെ
    മങ് ഗലപാർഷദർ താങ്ങിത്താങ്ങി

 ആദിത്യലോകത്തിൽ-അങ്ങേത്തിരുമുമ്പിൽ
    ആനയിച്ചീടുമെന്നാപ്തർ ചൊൽവൂ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/43&oldid=161866" എന്ന താളിൽനിന്ന് ശേഖരിച്ചത്