ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സത്യവാക്കാകുകമത്യാഗൈകശേവധി
മദ്ധ്യമലോകത്തിൽ വാടാദ്ദീപം
ഇന്നലെശ്ശക്രനായ്, നാളെയും ശക്രനാം
ഇന്നു യശ്ശസ്സിനാൽ ശക്രശക്രൻ.
കാമമിന്നർജ്ജുനതാതനും കർണ്ണനെ-
യാമട്ടിൽ തോല്പിപ്പാനാശിക്കുന്നു
ഈയാച്ഞയൊന്നിനാൽ മാത്രം വിജിതനായ്-
പ്പോയാൽ ധനഞ്ജയൽ നൂനമെന്നാൽ. 800
നേരിട്ടാൽ നിശ്ചയം തോൽവിയെന്നോതിനാൻ :-
വേറിട്ടു പോരിനി വേണ്ടതുണ്ടോ ?
താനേ വന്നിങ്ങു യാചിച്ചാൽപോലും ഞാൻ
പ്രാണനും ദേഹവും നൽകിയേനേ,
അർജ്ജുനന്നാസ്ഥിതിക്കങ്ങെങ്ങോ ദൂരെ നി-
ന്നച്ഛനെയാനയിച്ചെന്തുകാര്യം ?
ജ്യേഷ്ഠനു കൈയിലൊരുത്തമപാത്രത്തെ-
ച്ചേർത്താനവരജൻ ദാനം നൽകാൻ
എന്നതു ചിന്തിച്ചാൽ കാര്യജ്ഞനാമ-
നെന്നുത്തമർണ്ണനാണെന്നു വന്നു. 810
ഞാനും സുയോധനരാജകുമാരനും
നൂനം പരസ്പരപ്രേമബദ്ധർ.