ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 മത്താത ! മൽഗുരോ ! മൽപ്രഥമാതിഥേ !
    മദ്ദേവ ! മാർത്താണ്ഡ ! കൈതൊഴുന്നേൻ ;

 കൈവണങ്ങീടുന്നേനീനൽസുദിനത്തെ-
    യാവേദനം ചെയ്തോരങ്ങെ മേന്മേൽ.

 ഇന്ദ്രനു ഞാനെന്നുമിദ്ദാനം നല്കിടൊ-
    ല്ലെന്നല്ലീ നേർന്നതു ഭിക്ഷയായി ?

 അബ്ഭിക്ഷ കൂടാതെ തീരില്ലെന്നുണ്ടെങ്കിൽ
    കല്പിച്ചുകൊണ്ടാലും കാരുണ്യാത്മൻ!

 എൻവലങ്കയ്യുണ്ടു വാളുണ്ടു , കണ്ഠമു-
    ണ്ടന്വഹം മൂന്നും ഭവാന്നധീനം.        840

 ഇത്തമോവല്ലികയിക്ഷണമിബ്ബാല-
    മിത്രരക്താംശുവാൽ ദീപ്തമാകും.

 ഉച്ചൈശ്ശ്രവസ്സൊരു കൂർമ്മമായ് മാറിന
    വജ്രിക്കെൻ കഞ്ചുകകുണ്ഡലങ്ങൾ

 ഏകട്ടെ-എൻചിതാവേദി ഹവിസ്സുകൾ-
    വേഗത്തിൽകൊണ്ടുപോയ് ഹവ്യവാഹൻ.


XXIX





 എന്നോതിഖഡ്ഗവും കൈയുമായ് നിൽക്കുന്ന
    തന്നോമൽതങ്കത്തെദ്ധാമരാശി

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/49&oldid=161872" എന്ന താളിൽനിന്ന് ശേഖരിച്ചത്