ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 പൗരുഷരൂപനെ, പ്രഖ്യാതിവിത്തനെ-
   ബ് ഭാരതമേദിനീസന്താനത്തെ-        850

 

 വീണ്ടുമേ വീണ്ടുമേ വീക്ഷിച്ചു ചൊല്ലിനാൻ
   "വേണ്ടപ്പൻ ! നിൻഭിക്ഷ വേണ്ട വേണ്ട !

 വൈരോചനൻതന്നെ നീ മകനേ ! ദാനം -
   വീരോചിതംതന്നെ നിന്റെ വാക്യം.

 പുത്രിയായ്തീർന്നേൻ ഞാൻ നിന്നാൽ ;എൻവർച്ചസ്സു
   വർദ്ധിക്കുമാറായി നീ നിമിത്തം.

 നിൻപാദം നില്പതു പാംസുവിലെങ്കിലും
   നിൻമൗലിക്കിന്ദുതാൻ ചൂഡാരത്നം ,

 ആരിൽ താനങ്കമില്ലായതു കാണുന്നു
   സൂരനാമെന്നിലും സുക്ഷ്മദർശി.        860

 നിൻകീർത്തി പൊങ്ങുക; നിൻപേർ വിളങ്ങുക
   നിർവിഘ്നം വെൽക നിൻ ദാനധർമ്മം

 ഇക്കർണ്ണം കൈവിടും കഞ്ചുകം ലോകത്തിൻ
   നൽക്കർണ്ണഭൂഷണമായ് ലസിക്കും

 ഈമാറു കൈവിടും കഞ്ചുകം ലോകത്തിൻ
   രോമാഞ്ചകഞ്ചുകമായ് വിളങ്ങും"

 എന്നോതിബ് ഭാസ്കരൻ പിന്നെയും കർണ്ണനെ-
   ത്തന്നോടു ചേർത്തണച്ചാശ്ലേഷിക്കെ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/50&oldid=161874" എന്ന താളിൽനിന്ന് ശേഖരിച്ചത്