66 കണ്ണുകൾ കൊണ്ടും കാണുന്ന ദേവേന്ദ്രൻ ആ കണ്ണുകൾക്കു കാരണമായ ഗൌതമശാപമോർത്ത് ആയിരം പ്രാവശ്യം വ്യസനിക്കും. ഭവ്യർ = യോഗ്യർ അത് ചന്ദ്രനുള്ള കറുപ്പ് എന്നു പറയുന്നത് തെറ്റാണെങ്കിൽ കൃഷ്ണമണിയിൽ പെടുന്ന വെള്ളയായിക്കോട്ടെ. ദാനത്തെ കളങ്കമെന്നു പറ- യുന്നത് അനുചിതമാണെങ്കിൽ വേണ്ടെന്നു താല്പര്യം.
18. അപ്രാജ്ഞൻ = മൂഢൻ. ആത്മഘാതി = ആത്മ
ഹത്യ ചെയ്യുന്നവൻ .സമുദ്രവും വേല ( കര ) യാൽ ശോഭി ക്കുക തന്നെ ചെയ്യുന്നു. സീമ = അതിര് .ആത്മപൂജയ്ക്കും സ്ഥാനമുണ്ട്. വർണ്ണി = ബ്രഹ്മചാരി ശൂരനായ ദേവേന്ദ്രൻ ഇരപ്പാളിയായി വരും പഞ്ചാസ്യൻ = സിംഹം. വിശ്വ ഹാസ്യൻ = (വിശ്വ ) സർവരാലും ഹസിക്കപ്പെടേണ്ടവൻ ദംഷ്ട്രങ്ങൾ ദാനം ചെയ്യരുത് ദംഷ്ട്രങ്ങൾ കൊണ്ടു നേടിയ ആനയുടെ മസ്തകമുത്തുകൾ എത്ര വേണമെങ്കിൽ ദാനം ചെയ്യാം. സോദരത്യാഗം = കവചകുണ്ഡലങ്ങളാകുന്ന നിന്റെ സഹോദരന്മാരെ ത്യജിക്കുക.
19. സർപ്പരാജാവായ വാസുകി ഒരു നീർക്കോലിയെ
പ്പോലെ ബുദ്ധിഹീനനെന്നു ദേവേന്ദ്രൻ വിചാരിക്കുന്നു. കുണ്ഡലീശൻ = (കുണ്ഡലന്മാരിൽ ശ്രേഷ്ഠനായ കർണ്ണ നെന്നും), ആ സർപ്പരാജാവ് അത്ര ഭോഷനോ ? സർവജ്ഞ ഭൂഷയെ (= സർവജ്ഞന്മാർക്ക് അലങ്കാരമായ കർണ്ണനെ യെന്നും) സർവജ്ഞനായ ശ്രീ പരമേശ്വരന്റെ ആഭരണ മായ വാസുകിയെ നീരദം = പല്ലില്ലാത്തത് (മേഘം പോലെ ദാനസജ്ജമെന്നു കർണ്ണപക്ഷത്തിൽ )