ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധർമ്മദയാനിധിനൃപതിവിശേഷം
ധർമ്മപരായണ പുരുഷവിശേഷം
രജതവിശേഷം രത്നവിശേഷം;
കമനിവിശേഷം കാന്തിവിശേഷം
സുകൃതിവിശേഷം സൂത്രവിശേഷം
സുമതിവിശേഷം സൂക്തിവിശേഷം
ഇങ്ങനെയുള്ള പുരത്തിലിറങ്ങി
സംഗതിപോലെ സമീഹിതകാര്യം
സാധിച്ചീടുക! സാഹസമരുത്
ബോധിച്ചീടുക ലങ്കാധിപതേ."
ഇത്തരമരുൾചെയ്തീടിന നാരദ-
നത്ര മറഞ്ഞൊരു ശേഷം ദശമുഖ-
നുത്തരനരവരപത്തനദേശേ
സത്വരമവിടെയിറങ്ങി വിമൂഢൻ
നർമ്മദതന്നുടെ പുളിനതന്നിൽ
ദുർമ്മദശാലി ദശാനനവീരൻ
ചത്രയോധിയൊടു കൂടിയതങ്ങനെ
തത്ര നല്ല മണലുള്ള പ്രദേശേ
വസ്ത്രംകൊണ്ടൊരു പാളയമവിടെ-
ച്ചിത്രമതാക്കിത്തീർത്തു ദശാസ്യൻ;
രേവാസലിലേ ചെന്നു കുളിച്ചു
ദേവാരാധനകോപ്പുകൾ കൂട്ടി
ശിവലിംഗത്തെയെടുത്തു നിരത്തി
ശിവപൂജയ്ക്കു തുടങ്ങി പതുക്കെ;
ജലഗന്ധാക്ഷതപുഷ്പാദികളും
ഫലമൂലം പുനരവിലും മലരും
ഗുളവും കദളിപ്പഴവും പങ്കജ-
ദളവും ഗുൽഗുലുധൂപം ദീപം
വെള്ളിവിളക്കുകൾ പൊന്നിൻതളികകൾ
വെള്ളിക്കുടവും മണിതാലങ്ങളിൽ-
വെള്ളരി വെറ്റില പാക്കും വെളുവെളെ-
യുള്ള പളുങ്കിൻമാലകളനവധി
മുല്ലപ്പൂമലർ ചെത്തിപ്പൂവും
വില്വദളങ്ങളെരിക്കിൻപൂവും
ചെമ്പകമലർ ചേമന്തിപ്പൂവും
വെൺതുളസിപ്പൂ തുമ്പപ്പൂവും
മണമിയലും കളഭം കർപ്പൂരം
തണുതണമലയജകുങ്കുമഗന്ധം
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/11&oldid=161930" എന്ന താളിൽനിന്ന് ശേഖരിച്ചത്