ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വെണ്മ കലർന്നു കളിച്ചീടുന്നു;
നാരിമാരുമവരർജ്ജുനനൃപതി-
ക്കായിരമുണ്ടു മഹാസുന്ദരിമാർ
ആയിരമുണ്ടു കരങ്ങളുമതിസുഖ-
മായി രമിപ്പാനതുമനുകൂലം;
മുഴുകിപ്പൊങ്ങും കാമിനിമാരെ-
ത്തഴുകിക്കൊണ്ടു രമിക്കും മുലകളി-
ലിഴുകും കുങ്കുമകളഭം നാടൻ-
പുഴുകും നർമ്മദതന്നിൽ ദ്രുതതര-
മിഴുകും തലമുടി വടിവിലഴിഞ്ഞും
മലർനിര പയസി പൊഴിഞ്ഞതൊഴിഞ്ഞും
ചലമിഴിമാരുടെ തലയും മുലയും
തടഭുവി വാരി വഴിഞ്ഞു കവിഞ്ഞും
കമനികൾ തമ്മിലിടഞ്ഞു തടഞ്ഞും
മുഴികിത്തത്തി മറിഞ്ഞു വലഞ്ഞും
നീന്തിവലഞ്ഞും തിരയിലുലഞ്ഞും
താലി കളഞ്ഞും തദനു തിരഞ്ഞും
തങ്ങൾ പിരിഞ്ഞും തോണികളിച്ചും
താണു കുളിച്ചും നാണമിളച്ചും
വേണിയഴിഞ്ഞും പാണി കുഴഞ്ഞും
ക്ഷോണീപതിയുടെ പാണിപിടിച്ചഥ
ചലമിഴിമാരുടെ മാർവ്വിലണച്ചും
ജലമൊഴുകീടിന മുലകൾ പുണർന്നും
മുഖചുംബനവും പലപല വിലസിത
കലിതലളിത കളികളുമതിചതുരം.
അമല കമലമുഖിമാരൊടുകൂടി
ബഹുവിധ മാരമഹോത്സവമാടി*
നരപതിവീരൻ ക്രീഡിച്ചങ്ങനെ
കനിവൊടു പയസി കുളിക്കുന്നേരം
രാത്രിഞ്ചരവരദൂതനതാകിയ
ചിത്രയോധി വിരവോടു തിരഞ്ഞഥ
തത്ര ചെന്നു തടിനീതടഭാഗേ
മുക്തശങ്കമുരചെയ്തുതുടങ്ങി:
"ഈരേഴുലകിനുമീശനതാകിയ
വീരൻ വാരാന്നിധിയുടെ മദ്ധ്യേ
ലങ്കാനഗരേ സ്വൈരമതായി
വാണരുളും ദശകണ്ഠപ്പെരുമാൾ
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/13&oldid=161932" എന്ന താളിൽനിന്ന് ശേഖരിച്ചത്